'ഉന്നതി'; പിന്നാക്കക്ഷേമ വകുപ്പുകളുടെ പ്രവർത്തനങ്ങളെല്ലാം ഇനി ഒരു കുടക്കീഴിൽ

unnathi-cm
SHARE

വർഗ - പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ - ക്ഷേമ പ്രവർത്തനങ്ങളെല്ലാം ഇനി മുതൽ ഉന്നതി എന്ന ഒരു കുടക്കീഴിൽ.മുഖ്യമന്ത്രി പിണറായി വിജയൻ  ഉന്നതിയുടെ ലോഗോ പ്രകാശിപ്പിച്ചു. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. 

പുതിയ കാഴ്ചപ്പാടോടുകൂടി വിദ്യാഭ്യാസ, ക്ഷേമ-വികസന പ്രവർത്തനങ്ങൾ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകൾ നടപ്പിലാക്കിവരുന്ന കാലഘട്ടമാണിത്.  പിന്നാക്ക ജനവിഭാഗങ്ങളെ  സ്വയം പര്യാപ്തതയിലെത്തിച്ച് കരുത്തുറ്റ ജനസമൂഹമായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പിന്നാക്ക ജനവിഭാഗങ്ങളേ കൈപിടിച്ചുയർത്തുന്ന വിവിധ പദ്ധതികൾ "ഉന്നതി" എന്ന പേരിൽ ഒരു പൊതുപ്ലാറ്റ്ഫോമിൽ കൊണ്ടുവന്നതു വഴി  ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ പേരെ പങ്കാളികളാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്,  സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, പട്ടിക വർഗ വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടർ വിനയ് ഗോയൽ , പട്ടികജാതി വകുപ്പ് അഡീഷണൽ ഡയറക്ടർ വി സജീവ് വതുടങ്ങിയവർ പങ്കെടുത്തു.

MORE IN KERALA
SHOW MORE