നാലു മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍; വൈകിട്ടോയെന്ന് രാഹുല്‍: ചിരി; വിഡിയോ

Rahul-1
SHARE

നാലു മണിക്ക് എഴുന്നേൽക്കുമെന്ന് പറഞ്ഞ എം.എം.ഹസനോട്,  രാവിലെയാണോ വൈകിട്ടാണോയെന്ന് ട്രോളി രാഹുൽഗാന്ധി. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം അവസാനിക്കുന്നതിന് മുന്നോടിയായി നേതാക്കളുമായി രാഹുൽഗാന്ധി നടത്തിയ സംഭാഷണത്തിലാണ് ചിരി പടർത്തിയ സംഭാഷണം. യാത്രയിൽ പങ്കെടുക്കാൻ ചെന്നിത്തല രാവിലെ നാലരയ്ക്ക് എഴുന്നേൽക്കുമെന്ന് പറഞ്ഞപ്പോൾ താൻ നാലു മണിക്ക് എഴുന്നേൽക്കുമെന്നായി ഹസൻ. ഈ ഘട്ടത്തിലാണ് രാവിലെയാണോ വൈകിട്ടാണോയെന്ന് ആരാഞ്ഞ് രാഹുൽ ചിരി പൊട്ടിച്ചത്.  യാത്രയുടെ മുൻനിര രാഷ്ട്രീയത്തെ പോലെയാണെന്നും ഇടയ്ക്കൊക്കെ ചിലർ വീഴുമെന്നും അവരെ പിടിച്ചെഴുന്നേൽപ്പിക്കേണ്ടി വന്നുവെന്നും രാഹുൽ. വിഡിയോ കാണാം: 

കടുത്ത മുട്ടുവേദന മറന്നു നടന്നത് പെൺകുട്ടിയുടെ കുറിപ്പ് വായിച്ച ശേഷമെന്ന് രാഹുൽഗാന്ധി. ജോഡോ യാത്രയ്ക്കിടയിൽ മുട്ടുവേദന കലശലായി നടക്കാൻ വയ്യാതെയിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി കയ്യിലൊരു കുറിപ്പ് തരുന്നത്. എല്ലാ കഠിന പരീക്ഷണങ്ങൾക്കും ഒരു ശമനമുണ്ടാകുമെന്നായിരുന്നു അതിൽ എഴുതിയിരുന്നതെന്ന് കുറിപ്പ് ഉയര്‍ത്തിക്കാട്ടി രാഹുല്‍ പറഞ്ഞു. എല്ലാ വേദനയും അതോടെ തീർന്നുവെന്നും രാഹുൽ വെളിപ്പെടുത്തി. മുത്തശ്ശിയുടെയും അച്ഛന്റെയും മരണം എടുത്തുപറഞ്ഞ തന്റെ വ്യക്തിജീവിതത്തിൽ നേരിട്ട ആക്രമണങ്ങളും വേദനയും പങ്കുവച്ചു. അങ്ങനെ നേരിട്ട ഒരാൾക്ക് മറ്റുള്ളവരുടെ വേദന ഉടൻ മനസിലാക്കാൻ കഴിയുമെന്നും രാഹുൽ നേതാക്കളോട് പറഞ്ഞു. വിഡിയോ കാണാം: 

ജോഡോ യാത്രയുടെ വൻ വിജയത്തിന് കെ.പി.സി.സിയെ അഭിനന്ദിച്ചും രാഹുൽഗാന്ധി. കേരളത്തിലെ കോൺഗ്രസ്്് ഭദ്രമായ കൈകളിലാണ്. പ്രവർത്തകർ എല്ലാം ഉറച്ച മനസുള്ളവരാണ്. വനിതകളെയും പിന്നാക്കക്കാരെയും പാർട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരും. യാത്രയുടെ വൻ വിജയത്തിന് നേതൃത്വം ഒന്നാകെ കേരളത്തിലെ ജനങ്ങളോട് നന്ദി അറിയിക്കണെന്നും നേതാക്കളുമായുള്ള ആശയവിനിമയത്തിൽ പറഞ്ഞു.

MORE IN KERALA
SHOW MORE