ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കി; നാടുകാണിയിലേക്ക് കടന്നു

bharat-jodo-yatra
SHARE

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിലെ നാടുകാണിയിലേക്ക് കടന്നു. കേരള അതിർത്തിയായ വഴിക്കടവിനടുത്തുള്ള മണിമുളിയിലായിരുന്നു സമാപനം. രാവിലെ ആറരയ്ക്ക് ചുങ്കത്തറയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. പുലർച്ചെ തന്നെ ആയിരങ്ങൾ അണിചേർന്നു. ജാഥ 425 കിലോമീറ്ററാണ്  കേരളത്തിലൂടെ സഞ്ചരിച്ചത്. കേരളത്തിലെ പ്രവർത്തകർക്കും പിന്തുണയ്ക്കുന്നവർക്കും ആവേശമായി പര്യടനം.

ഉമ്മൻചാണ്ടിയടക്കമുള്ള സംസ്ഥാനത്തെ നേതാക്കളെല്ലാം കേരള അതിർത്തിയിൽ നിന്ന് യാത്രയാക്കാൻ എത്തിയിരുന്നു.

നാടുകാണി മുതൽ ഗൂഢല്ലൂർ വരെയുള്ള യാത്ര പൂർത്തിയാക്കിയ ശേഷം നാളെ മുതൽ കർണാടകയിലേക്ക് കടക്കും. കന്യാകുമാരി മുതൽ കാശ്മീർ വരെ 3571 കിലോമീറ്ററാണ് രാഹുൽ ഗാന്ധി യാത്ര ചെയ്യുന്നത്. ആറു മാസംകൊണ്ടാണ് പദയാത്ര പൂർത്തിയാവുക. യാത്രയ്ക്കിടെ തന്നെ എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പും നടക്കും. 

MORE IN KERALA
SHOW MORE