'തൈരും വെങ്കായവും' ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷി; രാഹുലിനെ പരിഹസിച്ച് എം.എം മണി

mani-rahul
SHARE

അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കവും രാജസ്ഥാനിൽ എംഎൽഎമാർ ഭീഷണി മുഴക്കിയതുമെല്ലാം കോൺഗ്രസിൽ പ്രതിസന്ധി തീർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ എം.എം മണി.

അശോക് ഗെഹ്‍ലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും നടുവിലിരിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ചാണ് പരിഹാസം. 'ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും ) ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാൻ നടക്കുന്നത്'. എം.എം മണി കുറിച്ചു.കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ രണ്ട് നേതാക്കളെ ഒരുമിപ്പിക്കാൻ കഴിയാത്ത രാഹുൽഗാന്ധി ആണോ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിക്കാൻ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്ന് നടക്കുന്നത്..?. പരിഹസിച്ച് ചോദ്യം. 

അതേസമയം, അശോക് ഗെലോട്ടിന് പകരം അധ്യക്ഷ സ്ഥാനാർഥിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. രണ്ട് സെറ്റ് നാമനിർദേശ പത്രിക പവൻ കുമാർ ബെൻസൽ കൈപ്പറ്റിയിട്ടുണ്ടെങ്കിലും ആർക്ക് വേണ്ടിയെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. രാജസ്ഥാനിലെ എംഎൽഎമാരുടെ നാടകീയ നീക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നിരീക്ഷകർ ഉടൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിക്കും.

English Summary: M.M Mani FB Post Against Rahul Gandhi On Rajastan Congress Crisis

MORE IN KERALA
SHOW MORE