സാങ്കേതിക കാരണം; തോട്ടം തൊഴിലാളികൾക്കുള്ള ഓണക്കിറ്റുകൾ ഇനിയും ലഭിച്ചില്ല

onamkitwb
SHARE

തിരുവോണം കഴിഞ്ഞിട്ടും പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ  തൊഴിലാളികൾക്കുള്ള ഓണക്കിറ്റുകൾ  ലഭിച്ചില്ല. സിവിൽ സപ്ളൈയിസിനു തൊഴിൽ വകുപ്പ്നൽകിയ ബില്ല് സാങ്കേതിക കാരണങ്ങളാൽ ട്രഷറിയിൽ  തടഞ്ഞതാണ് കാരണം.  മുൻകൂർ പണം കിട്ടാത്തതിനാൽ  സിവിൽ സപ്ളൈയിസ്  വകുപ്പ്  തൊഴിൽ വകുപ്പിന് കിറ്റുകൾ  നൽകിയില്ല. 

1488 തൊഴിലാളി കുടുംബങ്ങൾക്ക് നൽകാനുള്ള ഓണകിറ്റിനു വേണ്ടി  14 . 71 ലക്ഷം  രൂപ തൊഴിൽ വകുപ്പ്  കഴിഞ്ഞ ആറിന്   സിവിൽ സപ്ളൈസിന് നൽകിയിരുന്നു  അന്നു   വൈകിട്ട് തന്നെ കാത്തിരപ്പള്ളി ഡിപ്പോ മാനേജർക്ക് ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചു. , ഉടൻ ഓണക്കിറ്റിനുള്ള സാധനങ്ങൾ അലോട്ടും ചെയ്തു. എന്നാൽ സർക്കാർ സാമഗ്രികൾ വാങ്ങാൻ മുൻകൂർ പണം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തുക  ട്രഷറിയിൽ തടഞ്ഞു. മുൻകൂർ പണം കിട്ടാതെ  കിറ്റ് നൽകേണ്ട എന്ന 

കർശന നിലപാടിലാണ് സിവിൽ സപ്ളൈസ്. നിലവിലെ അവസ്ഥയിൽ സർക്കാർ അനുവദിച്ച ഓണക്കിറ്റ്  തൊഴിലാളികൾക്ക് കിട്ടുമോ എന്ന കാര്യത്തിൽ ഒരുറപ്പും ഇല്ല.  

കയറ്റിറക്കു കൂലിയും, വണ്ടിക്കൂലിയും സംബന്ധിച്ച് ആദ്യം തർക്കം ഉണ്ടായിരുന്നു. ഇതു പരിഹരിച്ചു കഴിഞ്ഞപ്പോഴാണ് പുതിയ പ്രശ്നം. തർക്കം പരിഹരിക്കാൻ സർക്കാർ തലത്തിൽ  ശ്രമം നടക്കുന്നുവെന്ന് ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ  പ്രമോദ് പറഞ്ഞു.

MORE IN KERALA
SHOW MORE