മുല്ലപ്പെരിയാറിൽ നിന്ന് പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് കുറച്ചു; വീടുകളിലെ വെള്ളം ഇറങ്ങി തുടങ്ങി

മുല്ലപ്പെരിയാറിൽ നിന്ന് പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. ഇത് തീരത്തുള്ളവർക്ക് ആശ്വാസം ആയി. വള്ളക്കടവ് മുതൽ മ്ലാമല വരെയുള്ള പെരിയാർ തീരത്തെ 85 കുടുംബങ്ങളിൽ ഉള്ളവർ ക്യാംപിലേക്കും ബന്ധു വീടുകളിലേക്കും മാറിയിരുന്നു. നാളെയോടെ എല്ലാവർക്കും വീട്ടിലേക്ക് മടങ്ങാൻ കഴിയും എന്നാണ് പ്രതീക്ഷ.