മഴ കുറഞ്ഞു; പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് താഴ്ന്നു; എറണാകുളത്ത് ആശ്വാസം

kunnukarafloodwb
SHARE

മഴ കുറഞ്ഞു നിന്നതോടെ എറണാകുളം ജില്ലയിൽ ആശങ്കയ്ക്ക് താൽക്കാലിക വിരാമം . പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചാലക്കുടി പുഴയിൽ നിന്നടക്കം വെള്ളം കയറിയ പ്രദേശങ്ങളിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.

മഴ കുറഞ്ഞതോടെ പെരിയാറിലെ ജലനിരപ്പ് ക്രമാനുഗതമായി താഴ്ന്നു തുടങ്ങി. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 7 അടിയിലേറെ ഉയർന്ന ജലനിരപ്പ് ഇന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പ് പരിധിയിലും താഴെ എത്തി. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്ന പരിധിയിൽതുടരുകയാണ്.പുത്തൻവേലിക്കര പഞ്ചായത്തിലെ കോഴിതുരുത്ത്, റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ടിരുന്നു.വെള്ളപ്പൊക്കത്തെ തുടർന്ന് വിച്ഛേദിച്ച വൈദ്യുതി ബന്ധം പല പ്രദേശങ്ങളിലും ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ല.

MORE IN KERALA
SHOW MORE