കുരുന്നുകളെ സ്നേഹത്തോടെ പാലും മുട്ടയും കഴിപ്പിച്ച് മുഖ്യമന്ത്രി; പോഷക ബാല്യം പദ്ധതിക്ക് തുടക്കം

cm-child
SHARE

അംഗന്‍വാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പോഷക ബാല്യം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ഉദ്ഘാടനകനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്തു. കുട്ടികളുടെ അടുത്തേക്ക് എത്തി വിശേഷങ്ങള്‍ തിരക്കി. ആദ്യം പാല് ഗ്ലാസുകള്‍ വാങ്ങാന്‍ കുട്ടികള്‍ മടി കാണിച്ചപ്പോള്‍ കഴിക്കൂ എന്ന് മുഖ്യമന്ത്രി സ്നേഹത്തോടെ കുട്ടികളോട് പറഞ്ഞു. 

കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്ന പദ്ധതിയില്‍ ഉദ്ഘാടന ചടങ്ങില്‍  മുഖ്യമന്ത്രി വേദിയില്‍ നിന്ന് കുട്ടികളുടെ അടുത്തേക്ക് . ഓരോരുത്തര്‍ക്കും മുന്‍പിലേക്ക് പാല്‍ ഗ്ലാസുകളും മുട്ടയുമായി എത്തിയപ്പോള്‍ ചിലര്‍ക്ക് സന്തോഷം ചിലര്‍ക്ക് മടി. മടികാട്ടിയവര്‍ക്ക്  സ്നേഹപൂര്‍വം മുഖ്യമന്ത്രി ഗ്ലാസുകള്‍ വീണ്ടു നീട്ടി.  രണ്ടു ദിവസം വീതം അംഗനവാടി  കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നതാണ് പദ്ധതി. എന്നാല്‍ എല്ലാ ദിവസവും പാലും മുട്ടയും നല്‍കാന്‍ എല്ലാവരും വിചാരിച്ചാല്‍ കഴിയുമെന്ന് മുഖ്യമന്ത്രി. വിപണിയില്‍ നല്‍കുന്ന വിലയ്ക്കല്ല കുഞ്ഞുങ്ങള്‍ക്ക് അംഗനവാടിയിലേക്ക് പാല്‍ നല്‍കേണ്ടതെന്ന് മില്‍മയോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം. 61.5 കോടി രൂപ ചിലവിലാണ് പോഷകാ ബാല്യം പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.

MORE IN KERALA
SHOW MORE