അടൂരിന് 81-ാം പിറന്നാൾ; അപൂര്‍വ അനുഭവമാക്കി കുരുന്നുകൾ; ഹൃദ്യം

വിശ്രുത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഹൃദ്യമായ ജന്മദിന സമ്മാനവും ആശംസകളുമായി മലയാള പള്ളിക്കൂടത്തിലെ കുട്ടികള്‍. തിരുവനന്തപുരം ആക്കുളത്ത് അടൂരിന്റെ വീട്ടിലായിരുന്നു കൂടിച്ചേരല്‍. തിരകഥാഭാഗങ്ങള്‍ വായിച്ചും പാട്ടുപാടിയും കുട്ടികള്‍ അടൂരിന്റെ എണ്‍പത്തിയൊന്നാം പിറന്നാള്‍ അപൂര്‍വ അനുഭവമാക്കി മാറ്റി.

കഥാപുരുഷനിലെ അക്ഷരഗാനത്തോടെ കുട്ടികളും അധ്യാപകരും പിറന്നാളാഘോഷത്തിന് തുടക്കമിട്ടു.കുട്ടികളുടെ ഊര്‍ജം സ്വീകരിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍  തിരഞ്ഞെടുത്ത തിരക്കഥകളിലെ ചിലഭാഗങ്ങളുടെ വായനയായിരുന്നു പിന്നീട് നിഴല്‍ക്കുത്തിലെ കഥാഭാഗം വായിച്ചത് അതേ ചിത്രത്തില്‍ ഉപയോഗിച്ച വില്ലുവണ്ടിയുടെ മുന്നില്‍. അടൂരിന്റെ വീട്ടുവളപ്പില്‍ കേടുകൂടാതെ സൂക്ഷിച്ചിരിക്കുകയാണ് മലയാള ചരിത്രത്തിന്റെ ഈ അടയാളം അടൂരിന്റെ ചിത്രങ്ങളെക്കുറിച്ച് ചെറുവിവരണം .അതിനിടെ സ്ലേറ്റില്‍ ചിത്രത്തിന്റെ പേരെഴുതി കുട്ടികള്‍ പിന്നില്‍ അണിനിരന്നു

തീര്‍ന്നില്ല. പിന്നെയും ധാരളം വിഭവങ്ങള്‍ അവര്‍ കരുതിവച്ചിരുന്നു. ഒന്നാന്തരം ഞാലിപ്പൂവന്‍ കുല സമ്മാനിക്കാന്‍ മുതിര്‍ന്നവരും കൂടി. ഇലയടയും മിഠായിലും പങ്കിട്ട് അടൂരും കുട്ടികളും കാലംചെല്ലുന്തോറും വിലയേറുന്ന നിധിയാണ് കുട്ടികളുടെ മുന്നിലിരിക്കുന്നതെന്ന് കവി മധുസൂദനന്‍ നായര്‍ മാതൃഭാഷ മറന്ന് സ്വത്വം നഷ്ടമാക്കരുതെന്നായിരുന്നു അടൂരിന്റെ ഉപദേശം മലയാളവും മലയാണ്മയും തുടിച്ചുനിന്ന പിറന്നാള്‍ സന്ധ്യ അവസാനിച്ചതും ഏറെ ഹൃദ്യമായി