'സിനിമയുടെ വ്യാകരണം മാറ്റി മറിച്ചു; സിനിമയായി തന്നെ ജീവിച്ചു': അടൂര്‍

വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീൻ ലുക് ഗൊദാർദിന്റെ ഓര്‍മ്മകളുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമയുടെ വ്യാകരണം തന്നെ മാറ്റി മറിച്ചയാളാണ് ഗൊദാർദ് എന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. സിനിമയില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തിയിരുന്നയാളാണ് ഗൊദാർദ്. മുന്‍ധാരണകളും മുന്‍ പതിവുകളും തെറ്റിച്ചു. തന്റെ പരീക്ഷണങ്ങളിലൂടെ സിനിമ ലോകത്തിന് പുതിയ സൗന്ദര്യശാസ്ത്രം എഴുതിച്ചേര്‍ത്ത വ്യക്തി കൂടിയാണ് അദ്ദേഹം. മരണം വരെ സിനിമയില്‍ നിരന്തര പരീക്ഷണങ്ങള്‍ നടത്തി. സിനിമയായി തന്നെ ജീവിച്ചയാളാണ് ഗൊദാർദ് എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വില്‍പ്പന സാധ്യതകള്‍ മുന്‍നിര്‍ത്തിയായിരുന്നില്ല അദ്ദേഹത്തിന്റെ പരീക്ഷണങ്ങളെന്ന് പറഞ്ഞ അദ്ദേഹം സിനിമ എന്ന കലാരൂപം നിലനില്‍ക്കുന്ന അത്രയുംനാള്‍ ഷീൻ ലുക് ഗൊദാർദ് ഓര്‍മയിലുണ്ടായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വിഡിയോ കാണാം;