41 ശസ്ത്രക്രിയകള്‍ അതിജീവിച്ച് സുജീഷ്; കൈത്താങ്ങ് തേടി കുടുംബം

41 ശസ്ത്രക്രിയകളിലൂടെ ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച് മുണ്ടക്കയം സ്വദേശിയായ പതിനെട്ടുകാരന്‍. ജനിച്ച് ആറുമാസങ്ങള്‍ക്ക് ശേഷം തുടങ്ങിയ ശസ്ത്രക്രിയകളിലൂടെയാണ് സുജീഷ് ജീവന്‍ തന്നെ നിലനിര്‍ത്തുന്നത്. മൂത്രനാളി സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് തുടരെയുള്ള ശസ്ത്രക്രിയകള്‍ ആവശ്യമായി വരുന്നതെന്ന് കുടുംബം പറയുന്നു.

കാലുകള്‍ വയറിന്റെ ഭാഗത്തേക്ക് മടങ്ങി പ്രവര്‍ത്തനരഹിതമായ വൃക്കയുമായായിരുന്നു സുജീഷിന്റെ ജനനം.അഞ്ചാം വയസില്‍ ഒരു വൃക്ക നീക്കം ചെയ്തു.അന്ന് മുതല്‍  അമ്മ സുനിജ മകനെയുംകൊണ്ട് പോകാത്തയിടങ്ങളില്ല.മെഡിക്കല്‍ കോളജില്‍ നിന്ന് 7 ശസ്ത്രക്രിയകളും സ്വകാര്യാശുപത്രിയില്‍ നിന്ന് 34 ശസ്ത്രക്രിയകളും പൂര്‍ത്തിയാക്കി‌‍.സ്കൂളില്‍ പോകാന്‍ ഏറെ ഇഷ്ടമുള്ള സുജീഷിന്റെ ജീവിതത്തില്‍ ഇതുവരെ സുഹൃത്തുക്കളോ സഹപാഠികളോ പോലും ഉണ്ടായിട്ടില്ല.അമ്മ വീട്ടിലിരുത്തി പഠിപ്പിച്ച അക്ഷരങ്ങളും ഇടനേരങ്ങളിലെ ചിത്രരചനയും തന്നെ കൂട്ട്. 18 വര്‍ഷത്തെ ആശുപത്രി യാത്രകള്‍ക്കൊടുവില്‍ ബാക്കിയവുന്നത് അച്ഛന്‍ സജികുമാര്‍ തനിച്ച് കെട്ടിയുണ്ടാക്കിയ വീട് മാത്രമാണ്.കടന്നുപോവേണ്ട ശസ്ത്രക്രിയകളുടെ നീണ്ടനിരയ്ക്ക് മുന്നില്‍ സുജീഷിന് വേണ്ടത് സുമനസുകളുടെ കൈത്താങ്ങാണ്.

BANK DETAILS

NAME   :   SUNIJA SAJIKUMAR

A/C NO:   67202299184

SBI

PUNCHAVAYAL BRANCH

MUNDAKKAYAM

IFSC CODE-SBIN0070429

GOOGLE PAY NO-9847505919