40 അടി താഴ്ചയുള്ള കിണറ്റിൽ വീണ് ആടുകൾ; സുരക്ഷാവലയിൽ പുറത്ത്

ആഴമേറിയ കിണറ്റിൽ വീണ ആടുകളെ രക്ഷപ്പെടുത്തി. മലപ്പുറം പൂക്കോട്ടുംപാടം തോട്ടേക്കര കുമ്പളൻ ചക്കിക്കുട്ടിയുടെ രണ്ട് ആടുകളാണ് സമീപത്തെ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. എമർജൻസി റസ്ക്യൂ ഫോഴ്സ്  പ്രവർത്തകരെത്തി സുരക്ഷാവലയുടെ സഹായത്തോടെയാണ്  രണ്ടാടുകളേയും പുറത്തെത്തിച്ചത്.