നാടിറങ്ങി വിറപ്പിച്ച് കാട്ടാനകൾ; വനംവകുപ്പിനോട് പ്രതിഷേധിച്ച് നാട്ടുകാർ

കോതമംഗലം വാവേലിയില്‍ കാട്ടാനയുടെ ആക്രമണം തുടര്‍ക്കഥ. കൃഷി നാശം പതിവായിരുന്ന പ്രദേശത്ത്, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലെയ്ക്ക് ആനകളുടെ ആക്രമണം മാറി. കഴിഞ്ഞരാത്രി വീടിനുമുകളിലെയ്ക്ക് കാട്ടാന മരം മറിച്ചിട്ടു. കാട്ടാന ശല്യം രൂക്ഷമായ വടാട്ടുപാറയില്‍ നാട്ടുകാര്‍ ഡപ്യൂട്ടി ഫോറസ്റ്റ് ഓഫിസറെ ഉപരോധിച്ചു.വാവേലി ചിരട്ടയ്ക്കല്‍ മഞ്ജേഷിന്റെ വിടിനുമുളിലെയ്ക്കാണ് കാട്ടാന മരം മറിച്ചിട്ടത്. വീടിന് കേടുപാടുകള്‍ പറ്റി. പ്രദേശത്ത് ആനയുടെ ആക്രമണം സ്ഥിരമാണ്. 

കുട്ടമ്പുഴ പ്രദേശത്തും കാട്ടാനയുടെ ആക്രമണം സ്ഥിരമാണ്. ജീവിക്കാന്‍ നിവര്‍ത്തിയില്ലാതായെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് വടാട്ടുപാറയില്‍ നാട്ടുകാര്‍ ഡപ്യൂട്ടി ഫോറസ്റ്റ് ഓഫിസറെ ഉപരോധിച്ചത്. ജനപ്രതിനിധികളുടെ നതൃത്വത്തിലായിരുന്നു ഉപരോധം. വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.