പ്രഫസര്‍ സി.ജി. രാജഗോപാലിന് ഇന്ന് നവതി; അയ്യപ്പചരിതം ആട്ടക്കഥയാക്കുക ലക്ഷ്യം

rajagopalwb
SHARE

കവിയും ബഹുഭാഷാ പണ്ഡിതനുമായ പ്രഫസര്‍ സി.ജി. രാജഗോപാലിന് ഇന്ന് നവതി. തുളസീദാസിന്റെ ശ്രീരാമചരിത മാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ രാജഗോപാല്‍ ഇപ്പോഴും എഴുത്തുതുടരുകയാണ്. അയ്യപ്പചരിതം ആട്ടകഥാ രൂപത്തില്‍ ആവിഷ്കരിക്കുകയാണ് അടുത്തലക്ഷ്യം.

തുളസീദാസ രാമായണ വിവര്‍ത്തനത്തിന്റെ ഊര്‍ജത്തിലാണ്   പ്രഫസര്‍ സി.ജി. രാജഗോപാല്‍ ഇന്ന് തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുന്നത്. വിവര്‍ത്തനം ആരംഭിച്ചത് എഴുപത്തിയൊന്‍പതാം വയസ്സില്‍  അഞ്ചരവര്‍ഷത്തെ കഠിനാദ്ധ്വാനം. രാമചരിത മാനസം ഇരുപത്തിയാറായിരത്തി ഒരുനൂറ്റി നാല്‍പ്പത്തിയെട്ട് വരികളില്‍ മലയാളത്തില്‍  അവതരിച്ചു.

തപസ്സുപോലുള്ള ഈ അധ്വാനത്തിന് 2019 ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.മറ്റ് പുരസ്കാരങ്ങള്‍ നിരവധി .വിവര്‍ത്തനം ചെയ്ത മറ്റൊരുകൃതിയാണ് ഭാരത ബൃഹദ്ചരിത്രം.മൂന്ന് നിഘണ്ടുക്കളുടെ നിര്‍മാണത്തിലും നേതൃത്വം നല്‍കി. ഭാരതീയ സംസ്കാരത്തില്‍ ജൈന മതത്തിന്റെ സംഭാവനയെക്കുറിച്ച് പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചു. എങ്കിലും കവിയായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് തലമുറകളെ നേര്‍വഴികാട്ടിയ അധ്യാപകന്‍രാജഗോപാലിന്റെ ജ്യേഷ്ഠന്റെ മകനും ഗായകനുമായ സുരേഷ് തെന്മലയുടെ നേതൃത്വത്തില്‍ ശ്രീരാമചരിത മാനസം കാവാലം ശ്രീകുമാറും ജി. ശ്രീറാമും ഉള്‍പ്പടെ എട്ടുഗായകര്‍ ആലപിച്ച് റെക്കോഡുചെയ്തിട്ടുമുണ്ട്.. പി. സുശീല ദേവിയാണ് സംഗീതനിര്‍വഹണം . നാല്‍പ്പത്തിയാറ് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് ഈ ഗാനാര്‍ച്ചനയ്ക്ക് .തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദവും ലക്നൗ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും ഒന്നാംറാങ്കോടെ ജയിച്ച രാജഗോപാല്‍ സംസ്ഥാന വിവിധ കോളജുകളില്‍ സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപം ശാലീനമെന്ന വീട്ടില്‍ വിശ്രമജീവിതം. കര്‍ണാടക സംഗീതവും കഥകളിലും ഏറെ ഇഷ്ടപെടുന്ന അദ്ദേഹത്തിന് ഒരാഗ്രഹം കൂടി ബാക്കിയുണ്ട്

MORE IN KERALA
SHOW MORE