കാലവർഷം നേരത്തെയെത്തും; ഈ മാസം 23 മുതൽ അതിശക്തമായ മഴ

Kerala-Monsoon
SHARE

തെക്കുപടിഞ്ഞാറന്‍  കാലവര്‍ഷം നേരത്തെയെത്തുമെന്ന് കാലാവസ്ഥാവകുപ്പ്. ഈ മാസം 23മുതല്‍ മഴയ്ക്ക് സാധ്യത. അതേസമയം മധ്യകേരളത്തില്‍ ഇന്ന് ശക്തമായ മഴ കിട്ടുമെന്ന്  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലും പരക്കെ മഴക്ക് സാധ്യതയുണ്ട്. നാളെ ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അസാനി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി തുടരുകയാണ്. ഇതിന്‍റെ സ്വാധീനത്തില്‍ മധ്യകേരളത്തിലും വടക്കന്‍ജില്ലകളിലും മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ചയോടെ കാലവര്‍ഷം ആന്‍ഡമാന്‍ദ്വീപുകളില്‍ എത്തിച്ചേരും. കാവലര്‍ഷത്തിന് മുന്നോടിയായുള്ള ശക്തമായ മഴ കേരളത്തിലും വടക്കു കിഴക്കന്‍സംസ്ഥാനങ്ങളിലും ലഭിച്ചു തുടങ്ങി. 

MORE IN KERALA
SHOW MORE