'അദ്ദേഹത്തിന് തീരെ നടക്കാന്‍ വയ്യായിരുന്നു; ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എനിക്ക്'

ജീപ്പ് ഓടിക്കുന്നതിനിടെ കോഴിക്കോട്ട് വച്ച് പക്ഷാഘാതം ഉണ്ടായതിനെത്തുടര്‍ന്ന്, നടി സുരഭിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചതില്‍ ദുഖം അറിയിച്ച് നടി സുരഭി ലക്ഷ്മി. സംഭവം വിവരക്കുകയാണ് സുരഭി.

സുരഭിയുടെ വാക്കുകള്‍: യഥാര്‍ഥത്തില്‍ നിര്‍ത്തിയിട്ടിരുന്ന രീതിയില്‍ അല്ലാതെയാണ് ആ വണ്ടി നിര്‍ത്തിയിട്ടിരുന്നത്. തൊട്ടടുത്ത കെട്ടിടത്തിലുണ്ടായിരുന്ന സെക്യൂരിറ്റി വണ്ടികള്‍ക്ക് കൈകാണിക്കുന്നത് കണ്ടു. അങ്ങനെയാണ് ഞാന്‍ വണ്ടി നിര്‍ത്തിയത്. അപ്പോഴാണ് ജീപ്പിലുള്ളയാള്‍ കുഴഞ്ഞുപോയതാണ്  ആശുപത്രിയിലേത്തിക്കണമെന്ന് പറയുന്നത്. തീരെ നടക്കാന്‍ വയ്യായിരുന്നു അയാള്‍ക്ക്. മൂന്ന് നാലുപേര്‍ ചേര്‍ന്നാണ് വണ്ടിയില്‍ കയറ്റിയത്. എത്രയും വേഗം അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കണമെന്നുള്ളതുകൊണ്ട് ജീവിതത്തില്‍ ആദ്യമായാണ് അത്രയും സ്പീഡില്‍ ഞാന്‍ വണ്ടി ഓടിക്കുന്നത്. ആശുപത്രിയില്‍  അദ്ദേഹത്തെ എത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതില്‍ എനിക്ക് വിഷമമുണ്ട്– സുരഭി പറഞ്ഞുനിര്‍ത്തി. 

കോഴിക്കോട് മെഡി. കോളില്‍ വച്ചാണ് പട്ടാമ്പി സ്വദേശി മുസ്തഫ മരിച്ചത്. വീടുവിട്ടിറങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തേടിയിറങ്ങിയതായിരുന്നു മുസ്തഫ. ആരും സഹായത്തിനെത്താതിരുന്ന മുസ്തഫയ്ക്ക് ആശ്രയമായത് നടി സുരഭി ആയിരുന്നു. സുരഭി പൊലീസിനെ വിളിച്ച് മുസ്തഫയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിഡിയോ കാണാം.