എം.എം. മണിയും, വൈക്കം വിശ്വനുമടക്കം ഒഴിവാക്കിയത് 12 പേരെ; ഇടം നേടി യുവനിര

എം.എം. മണിയും, വൈക്കം വിശ്വനുമടക്കം  സി.പി.എം. സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയത് 12പേരെ. പകരം വി.പി.സാനുവും, ഡോ. ചിന്ത ജറോമും അടങ്ങിയ യുവ നിര പുതു നേതൃത്വത്തിൽ ഇടം നേടി. 

.....

പ്രവർത്തനത്തിൽ സജീവമല്ലാത്തവരെയും, 75 വയസ് പിന്നിട്ടവരെയുമാണ് സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായിരുന്ന എം.എം. മണി, കെ.ജെ തോമസ്, പി.കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ എന്നിവരും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. സംസ്ഥാന കമ്മറ്റിയിൽ നിലനിൽക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോൾ, തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തു നൽകിയ ജി.സുധാകരനും സംസ്ഥാന കമ്മറ്റിക്ക് പുറത്തായി. 

പാർട്ടിയിൽ പുതിയവർ വരെട്ടെയെന്നായിരുന്നു മുൻ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം.എം. മണിയുടെ പ്രതികരണം.

പ്രായപരിധിയിൽ തട്ടിയായിരുന്നില്ല തളിപറമ്പ് മുൻ എം.എൽ . എ. ജയിംസ് മാത്യുവിന്റെ പുറത്താകൽ. ജയിംസ് മാത്യുവിന്റെ  അഭ്യർഥന പ്രകാരമാണ് ഒഴിവാക്കിയതെന്ന് സംസ്ഥാന സെക്രട്ടറി പറയുമ്പോഴും , പ്രതികരിക്കാൻ ജയിംസ് മാത്യു തയാറായിട്ടില്ല. സി പി നാരായണൻ എന്നിവരാണ് സംസ്ഥാന സമിതിയിൽ നിന്ന് ഇത്തവണ ഒഴിവാക്കപ്പെട്ട മറ്റ് നേതാക്കൾ.