‘ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമലയിൽ കയറിയിട്ടില്ല; പ്രചാരണം തെറ്റ്’

sabarimalachiranjeevi-16
SHARE

തെലുങ്ക് സിനിമ നടന്‍ ചിരഞ്ജീവിക്കൊപ്പം യുവതിയും കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് വിശദീകരണം. ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫീനിക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ  ഭാര്യ  അമ്പത്തിയഞ്ചു വയസുള്ള  മധുമതിയുടെ ഫോട്ടോയാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ കൊടിമരം വഴിപാടായി നല്‍കിയ കുടുംബം മുന്‍പ് പലതവണ ദര്‍ശനം നടത്തിയിട്ടുണ്ട്. കുഭമാസം ഒന്നാം തീയതിയായ ഫെബ്രുവരി പതിമൂന്നിനാണ് ചിരഞ്ജീവിയും ഭാര്യയും ഒപ്പം സുഹൃത്തുക്കളും ശബരിമലയില്‍ എത്തിയത്. സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസ് സ്വന്തം ചെലവില്‍ നവീകരിച്ചു കൊടുക്കാമെന്നും സംഘം ദേവസ്വം ബോര്‍ഡിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

idmadhu-16
MORE IN KERALA
SHOW MORE