ബീച്ചില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ സുന്ദര സ്തൂപമായി; മലിനീകരണത്തിനെതിരെ സന്ദേശം

കോഴിക്കോട് ബീച്ചില്‍ നമ്മള്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ബീച്ചില്‍ തന്നെ ഒരു സുന്ദര സ്തൂപമായി മാറി. വെറും സ്തൂപമല്ല, സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയർത്തുന്ന 2022 ന്റ സ്തൂപം.ജെഡിടി പോളിടെക്നിക് കോളജ് വിദ്യാർഥികളും ഗ്രീൻ വേംസും  ജില്ലാ ഭരണകൂടവുമാണ് ഇതിന്റ നിര്‍മാതാക്കള്‍. 

സുന്ദര സ്തൂപങ്ങള്‍ നിറയെയുണ്ട് കോഴിക്കോട് ബീച്ചില്‍ . പക്ഷെ നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തമാണെന്ന ഒാര്‍മപ്പെടുത്തലാണ് ഈ സ്തൂപം. ആവാസവ്യവസ്ഥയെ തന്നെ താറുമാറാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും കടലിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് തയാറാക്കിയത്.  ജെഡിടി പോളിടെക്നിക്കിലെ എൻ.എസ്.എസ് യൂണിറ്റും ജില്ലാ ഭരണകൂടവും ഒത്തുചേര്‍ന്നപ്പോള്‍  മാലിന്യങ്ങൾ സ്തൂപത്തിന്റെ രൂപത്തിലായി. ജില്ലാ കളക്ടർ എന്‍ തേജ് ലോഹിത് റെ‍ഡ്ഡി സ്തൂപം അനാവരണം ചെയ്തു. ബീച്ചിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്  വിദ്യാർഥികൾ മാലിന്യങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥരും ഗ്രീൻ വേംസ് പ്രവർത്തകരും വിദ്യാർഥികള്‍ക്കൊപ്പം ചേർന്നു. ശേഖരിച്ച മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരണശാലകളിലേക്കും കൈമാറി.