ആര്‍വൈഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി; ലാത്തി വീശി

ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷ‌ണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. പിരിഞ്ഞുപോകാന്‍ തയാറാകാത്ത പ്രവര്‍ത്തകര്‍ക്കുനേരെ മൂന്നു പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. ലാത്തിചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ പൊലീസ് കളളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.  അന്തരിച്ച ആര്‍എസ്പി നേതാവ് ആര്‍എസ് ഉണ്ണിയുടെ ഭൂമി കൈയേറാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെയാണ് ആര്‍എസ്പിയുടെ യുവജനസംഘടനയായ ആര്‍വൈഎഫ് പ്രതിഷേധിച്ചത്.