കൽപ്പാത്തി രഥോത്സവം; ഇളവുകളില്ല; നിരാശയിൽ ഗ്രാമം

കല്‍പാത്തി രഥോല്‍സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടത്തിന്റെ ഉത്തരവ് നിരാശാജനകമെന്ന് കൽപാത്തി ഗ്രാമ സമൂഹവും ക്ഷേത്ര ഭാരവാഹികളും. മറ്റിടങ്ങളിലെ ഉല്‍സവ നടത്തിപ്പിന് നല്‍കിയ ഇളവുകള്‍ കല്‍പാത്തിയുടെ കാര്യത്തിലുണ്ടായില്ല. സര്‍ക്കാര്‍ ഭക്തരുടെ താല്‍പര്യം സംരക്ഷിച്ചില്ലെന്നും വിമര്‍ശനമുണ്ട്. 

തിരക്കൊഴിവാക്കാൻ അഞ്ചാം തിരുനാളിലെയും മൂന്നാം തേരു ദിനത്തിലെയും രഥസംഗമം നടത്തുന്നില്ലെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. അന്നദാനവും ഒഴിവാക്കി. എന്നിട്ടും രഥപ്രയാണത്തിന് അനുമതി നൽകിയില്ല. രഥോത്സവത്തിലെ പ്രധാന ചടങ്ങ് നടക്കാത്തതില്‍ കടുത്ത നിരാശയുണ്ട്.

ഗ്രാമത്തിലെ തിരക്ക് സ്വയം നിയന്ത്രിക്കാമെന്നും പുറമേ നിന്നുള്ള തിരക്കൊഴിവാക്കാൻ പൊലീസ് സഹായം അഭ്യർഥിച്ചിട്ടും അംഗീകരിച്ചില്ല. തിരക്കു നിയന്ത്രിക്കേണ്ടത് ക്ഷേത്രം ഭാരവാഹികളുടെ ചുമതലയെന്നു പറഞ്ഞ് ജില്ല ഭരണകൂടവും പൊലീസും കയ്യൊഴിഞ്ഞു.  നിലവിലെ ഉത്തരവിലും അവ്യക്തത ഏറെയാണ്. ഗോരഥത്തിനും പല്ലക്കിലുള്ള എഴുന്നള്ളത്തിനും അനുമതി നൽകണം. ഉത്തരവിൽ തിരുത്തൽ വരുത്താൻ ബന്ധപ്പെട്ടവർ തയാറാകണം. തീരുമാനം ഇത്രയേറെ നീണ്ടത് ഉത്സവ നടത്തിപ്പിനെയും ചടങ്ങുകളെയും ബാധിച്ചെന്നും ഭാരവാഹികൾ അറിയിച്ചു. 

MORE IN KERALA