കല്‍പാത്തി ഒരുങ്ങി; ഭക്തിയുടെ തേരുമായി ഒന്നാംരഥോല്‍സവം

കല്‍പാത്തിയുടെ അഗ്രാഹാരതെരുവുകളില്‍ ഭക്തിയുടെ തേരുമായി ഒന്നാംരഥോല്‍സവം. ആയിരത്തിലധികം ഭക്തരാണ് ‌പങ്കുചേര്‍ന്നത്. ശനിയാഴ്ചയാണ് അഞ്ചുരഥങ്ങള്‍ പങ്കുചേരുന്ന ദേവരഥ സംഗമം.

അഴക്്്വിരിയിച്ച രഥങ്ങളെ തൊടാനും രഥംവലിക്കാനും ആയിരങ്ങളാണ് കല്‍പാത്തിയില്‍ ഒത്തുചേര്‍ന്നത്. കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാർവതിമാരും, വള്ളി ദൈവാന സമേത സുബ്രഹ്മണ്യനും ഗണപതിയും രഥങ്ങളിലേറിയതോടെ രഥംവലിയ്ക്കൽ ചടങ്ങ് തുടങ്ങി.  

രഥങ്ങളിലേറിയ ദേവകുടുംബം പുതിയ കൽപാത്തി ഗ്രാമത്തിലൂടെ പകുതി ദൂരം സഞ്ചരിച്ചതോടെ ഒന്നാം തേർ ദിനത്തിെല ആദ്യം പ്രദക്ഷിണം പൂർത്തിയായി. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രം, പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയകല്‍പ്പാത്തി ലക്ഷ്മിനാരായണപെരുമാള്‍ ക്ഷേത്രം , ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് രഥോൽസവത്തിന്റെ ചടങ്ങുകൾ. മൂന്നാംദിവസമായ ശനിയാഴ്ചയാണ് അ‍ഞ്ചുരഥങ്ങളും തേരുമുട്ടിയിൽ സംഗമിക്കുന്ന േദവരഥസംഗമം.

MORE IN KERALA