തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യാത്രക്കാരെ തിരിച്ചുകൊണ്ടുവരാന്‍ യൂസര്‍ഫീ ഒഴിവാക്കുന്നത് അദാനിഗ്രൂപ്പിന്‍റെ പരിഗണനയില്‍. സര്‍വീസുകള്‍ പൂര്‍ണമായും രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റി ആഭ്യന്തര ടെര്‍മിനലിെന കാര്‍ഗോ കോംപ്ലക്സാക്കി മാറ്റാനും അദാനി ഗ്രൂപ്പ് ആലോചന തുടങ്ങി.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് തിരുവന്തപുരം വിമാനത്താവളത്തെ വേട്ടയാടുന്നത്. മൂന്ന് നാലും മണിക്കൂര്‍ കാത്ത് നില്‍ക്കേണ്ട യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള ലോഞ്ചില്‍ പരിമിതികള്‍ ഏറെയാണ്. വിമാനത്താവളത്തിന്‍റെ വികസനത്തിനായി യാത്രക്കാര്‍ നിന്ന് ഈടാക്കുന്ന യൂസര്‍ഫീ ജനങ്ങള്‍ക്ക് ഗുണകരമാകുന്നില്ല.
നെടുമ്പാശേരിയുടെ വരവോട് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ വരവില്‍ നാല്പതു ശതമാനം ഇടിവാണുണ്ടായത് . ഒരു യാത്രക്കാരനില്‍ നിന്ന് ആയിരം രൂപക്ക് അടുത്ത് ഈടാക്കുന്ന യൂസര്‍ഫീയാണ് വിമാനത്താവളത്തിന് വെല്ലുവിളിയായത് . യൂസര്‍ഫീ കുറച്ചാല്‍ യാത്രനിരക്ക് കുറയുമെന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കും.
നെടുമ്പാശ്ശേരിയിലും കണ്ണൂരിലൂം യൂസര്‍ഫീ ഇല്ലാത്തതിനാല്‍ തിരുവനന്തപുരത്തും സ്വകാര്യ കമ്പനിക്ക് യൂസര്‍ഫീ ഒഴിവാക്കേണ്ടി വരും ആഭ്യന്തര സര്‍വീസുകള്‍ രാജ്യാന്തരടെര്‍മിനിലിലേക്ക് മാറ്റാനുള്ള സാധ്യതകള്‍ വ്യവസായി സമൂഹമായുള്ള ചര്‍ച്ചയില്‍ അദാനി ഗ്രൂപ്പ് സൂചിപ്പിച്ചു .തിരുവനന്തപുരത്തിന് മുകളിലൂടെ ദിനംപ്രതി നൂറിലേറെ വിമാനങ്ങള്‍ പറക്കുന്നുണ്ട്. ഇവയ്ക്ക് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.