സ്റ്റേജ് കലാകാരന്മാർ വീണ്ടും വേദിയിൽ; പ്രതിസന്ധികൾക്കിടയിലെ പ്രതീക്ഷ

നീണ്ട ഇടവേളയ്ക്കുശേഷം സ്റ്റേജ് കലാകാരന്‍മാര്‍ വീണ്ടും വേദിയില്‍. വല്ലാര്‍പാടം ബസിലിക്കയിലെ തിരുനാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗാനമേളയിലൂടെയാണ് കലാകാരന്‍മാര്‍ വേദിയിലെത്തിയത്. ഓണ്‍ലൈനായാണ് ഗാനമേള ആസ്വാദകരിലേക്ക് എത്തിയത്.

വല്ലാര്‍പാടം ബസിലിക്കയിലെ ഭക്തി സാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണം. ഈ തിരുനാളും ആഘോഷവും സ്റ്റേജ് കലാകാരന്‍മാരുടെ തിരിച്ചുവരവിന്റെ വേദിയായി. ക്രിസ്തീയ ഭക്തിഗാനങ്ങളുമായി ഗാനമേള. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുറച്ച് കലാകാരന്‍മാര്‍മാത്രം വേദിയിലെത്തി.സദസ് അനുവദനീയമല്ലാത്തതിനാല്‍ ഓണ്‍ലൈനില്‍ സംപ്രേഷണം ചെയ്തു. പ്രതിസന്ധികള്‍ക്കിടയിലും തിരിച്ചുവരാനൊരു അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു സംഘത്തിലുള്ളവരെല്ലാം.