എല്ലാം ഒരു കുടക്കീഴിൽ; ശ്രദ്ധേയമായി വട്ടിയൂര്‍ക്കാവിലെ കൈമാറ്റച്ചന്ത‍

പണ്ടുകാലത്ത് ബാര്‍ട്ടര്‍ സമ്പ്രദായം ഉണ്ടായിരുന്നതായി കേട്ടിട്ടില്ലേ? ഇതേ മാതൃകയില്‍ പഴയ സാധനങ്ങള്‍ നൽകി മറ്റ് സാധനങ്ങള്‍ വാങ്ങാനായി തിരുവന്തപുരത്ത് ആരംഭിച്ച കൈമാറ്റച്ചന്ത ശ്രദ്ധ നേടുന്നു. വികെ പ്രശാന്ത് എംഎല്‍എയുടെ നേതൃത്വത്തിലാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കൈമാറ്റച്ചന്ത തുടങ്ങിയത്. 

വയലിന്‍ മാത്രമല്ല ടിവിയും ഫ്രിഡ്ജും മിക്സിയും  ഒക്കെ ഇവിടെക്കിട്ടും. സോഫയും അലമാരയും പോലത്തെ വീട്ടു സാധനങ്ങള്‍ , വസ്ത്രങ്ങള്‍ , പുസ്തകങ്ങള്‍ , കളിപ്പാട്ടങ്ങള്‍ എല്ലാമുണ്ട്.  ഞങ്ങളിവിടെ നില്‍ക്കുമ്പോഴും പലരും കൈമാററച്ചന്തയേക്കുറിച്ച് കേട്ടറിഞ്ഞ് സാധനങ്ങളുമായി എത്തി . പററിയതെന്തെങ്കുലുമുണ്ടോയെന്ന് നോക്കാനെത്തിയവരും ഒട്ടേറെ. പുനരുപയോഗ സാധ്യതയുളള വസ്തുക്കള്‍ പരിശോധിച്ചതിനുശേഷം മാത്രമാണ്  സ്വീകരിക്കുക. അതായത് പഴയതൊന്നും ഉപേക്ഷിക്കാനായി ഇങ്ങോട്ടേയ്ക്ക് വരണ്ട. 

വട്ടിയൂര്‍ക്കാവ്‍ യൂത്ത് ബ്രിഗേഡ്, ഹരിതസേന, തണല്‍ തുടങ്ങിയവയുടെ സംയുക്തസംരംഭമാണിത്. എല്ലാമാസവും കൈമാറ്റച്ചന്ത നടത്താനാണ് സംഘാടകരുടെ ശ്രമം.