ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദർശിച്ച് മന്ത്രി; കൂടുതല്‍ നഷ്ടപരിഹാരം പരിഗണനയില്‍

തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റില്‍ നാശം വിതച്ച പ്രദേശങ്ങള്‍ റവന്യൂമന്ത്രി കെ.രാജന്‍ സന്ദര്‍ശിച്ചു. മുപ്പതുലക്ഷം രൂപയുടെ നഷ്ടപരിഹാരം ഇതിനോടകം അനുവദിച്ചു. കൂടുതല്‍ നഷ്ടപരിഹാരം പരിഗണനയില്ലെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു 

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു തൃശൂര്‍ പുത്തൂരിനെ വിറപ്പിച്ച ചുഴലിക്കാറ്റ്. പുത്തൂര്‍ പഞ്ചായത്തിന്റെ രണ്ട്, നാല് വാര്‍ഡുകളിലായി അന്‍പതിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. കാര്‍ഷിക വിളകള്‍ നശിച്ചു. ആയിരത്തിയഞ്ഞൂറിലേറെ വാഴകളാണ് നശിച്ചത്. വനം, കൃഷി, റവന്യൂ വകുപ്പുകള്‍ സംയുക്തമായി നാശനഷ്ടങ്ങള്‍ വിലയിരുത്തും. കാലതാമസം ഇല്ലാതെ നഷ്ടപരിഹാരം നല്‍കാനാണ് ശ്രമം. മുപ്പുത ലക്ഷം രൂപയോളം നഷ്ടപരിഹാരമായി നല്‍കണം. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഇനിയും വര്‍ധന വരുത്തുമെന്ന് മന്ത്രി കെ.രാജന്‍ ഉറപ്പു നല്‍കി

പുത്തൂര്‍ മേഖലയില്‍ സമാനമായ ചുഴലിക്കാറ്റുകള്‍ ആവര്‍ത്തിക്കുന്ന വിദ്ഗ്ധ സമതിയെകൊണ്ട് പഠനം നടത്തുന്നുണ്ട്. നാലു വര്‍ഷം മുമ്പും സമാന തീവ്രതയില്‍ ഈ മേഖലയിലാകെ ചുഴലിക്കാറ്റ് ആഞ്ഞുവീശിയിരുന്നു.