‘അസാനി’ തീവ്രമായി; ചുഴലിക്കാറ്റ് കരതൊടില്ലെന്ന് നിഗമനം, കനത്തമഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി. പോര്‍ട് ബ്ലെയറിന് 570 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി  നീങ്ങുന്ന ചുഴലിക്കാറ്റ്  നാളെ രാത്രി ആന്ധ്ര, ഒഡീഷ തീരത്തിന് സമാന്തരമായി എത്തും.

നിലവിലെ സ്ഥിതിയില്‍ ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഇന്ന് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിനുംമിന്നലിും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.