രാജ്യത്തെ പ്രായം കുറഞ്ഞ ഡിസിസി അധ്യക്ഷനായി വി.എസ്.ജോയ്; നേട്ടം

v-s-joy-dcc
SHARE

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതാക്കുമെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും മലപ്പുറം ജില്ലയില്‍ പുതിയ ഗ്രൂപ്പുകള്‍ മുളച്ചു പൊങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒട്ടേറെ പേരുകൾ ഉയർന്നുവന്നെങ്കിലും വി.എസ് ജോയ് തന്നെ ജില്ലയിൽ കോൺഗ്രസിനെ നയിക്കട്ടെ എന്നാണ് നേതൃത്വത്തിന്റെ തീരുമാനം. നിലവിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി അധ്യക്ഷൻ എന്ന നേട്ടം കൂടി ഇതിലൂടെ ജോയ് കൈവരിക്കുകയാണ്. കെഎസ്‌‌യു അധ്യക്ഷമായി തിളങ്ങിയ ജോയ് നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയിരുന്നു. കഴി‍‍ഞ്ഞ തിര‍ഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്ന ജോയ് മലപ്പുറത്തും സംസ്ഥാനത്തുടനീളവും പാര്‍ട്ടി വേദികളിലെ നിരന്തര സാന്നിധ്യമാണ്. 

പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പേരുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം – പാലോട് രവി. കൊല്ലം – പി.രാജേന്ദ്രപ്രസാദ്, പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പില്‍. ആലപ്പുഴ – ബി.ബാബു പ്രസാദ്, കോട്ടയം – നാട്ടകം സുരേഷ്. ഇടുക്കി – സി.പി.മാത്യു, എറണാകുളം – മുഹമ്മദ് ഷിയാസ്, തൃശൂര്‍ – ജോസ് വള്ളൂര്‍, പാലക്കാട് – എ.തങ്കപ്പന്‍, മലപ്പുറം – വി.എസ്.ജോയ്, കോഴിക്കോട് – കെ.പ്രവീണ്‍ കുമാര്‍, വയനാട് – എന്‍.ഡി.അപ്പച്ചന്‍, കണ്ണൂര്‍ – മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍കോട് – പി.കെ.ഫൈസല്‍.

MORE IN KERALA
SHOW MORE
Loading...
Loading...