സജ്ജമായി കയാക്കുകൾ; കുമരകത്ത് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്ക് തുടക്കം

കുമരകത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വേകി അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്ക് തുടക്കം. ആദ്യഘട്ടമെന്ന നിലയിൽ കയാക്കിങ്ങിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.  

സംസ്ഥാന ടൂറിസം വകുപ്പാണ് കുമരകത്തേക്ക് സാഹസിക ജല വിനോദങ്ങളെ അടുപ്പിക്കുന്നത്. കോട്ടത്തോട്ടിലാണ് കയാക്കിങ്ങിനുള്ള സൗകര്യം. ഒരാൾക്കും രണ്ടു പേർക്കും കയറാവുന്ന 26 കയാക്കുകൾ ഇവിടെ സജ്ജം. വാട്ടർ സ്പോർട്സ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഡിടിപിസിയുടെ ജില്ലയിലെ ആദ്യ സംരംഭമാണിത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. 

പദ്ധതി നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബിൻ്റെ സഹകരണവുമുണ്ട്.  വിജയകരമാണെന്ന് കണ്ടാല്‍ കൂടുതല്‍ വള്ളങ്ങളെത്തിച്ച് പദ്ധതി  വിപുലീകരിക്കാനി.   ജില്ലയില്‍ കുമരകത്തിന് പുറമേ കൊടിമത, ചങ്ങനാശേരി, എന്നിവിടങ്ങളിലും  കയാക്കിങ് യൂണിറ്റുകൾ ഉടൻ ആരംഭിക്കും.