ഇടയ്ക്കയുടെ നാദത്തിന് കാതോർത്ത് ആരിഫ് മുഹമ്മദ് ഖാൻ; കലാകാരൻമാർക്ക് അഭിനന്ദനം

governor-12
SHARE

യാത്രയുടെ ഇടവേളയില്‍ ഇടയ്ക്കയുടെ നാദം ആസ്വദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തമിഴ്നാട്ടില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് വാളയാര്‍ അഹല്യ ക്യാംപസിലെ ഹെറിറ്റേജ് വില്ലേജിലെ കലാപരിപാടി ഗവര്‍ണര്‍ ആസ്വദിച്ചത്. കേരളത്തിന്റെ പ്രകൃതിഭംഗിയും കലാരൂപങ്ങളും സദാസമയവും വിസ്മയിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

പ്രകൃതിഭംഗിയും പ്രകൃതിക്കിണങ്ങിയ നിര്‍മിതികളും നിരവധി കാഴ്ചാനുഭവങ്ങളും നിറഞ്ഞ ക്യാംപസ് ചുറ്റിക്കണ്ടാണ് ഗവര്‍ണര്‍ കൂത്തമ്പലത്തിലെത്തിയത്. ഇടയ്ക്കയും മിഴാവും തീര്‍ത്ത താളത്തിന് ഓരോ നിമിഷവും ഗവര്‍ണറും താളം പിടിച്ചു. ഐ.ഐ.ടി ക്യാംപസും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഇടം മികച്ച അനുഭവം സമ്മാനിച്ചെന്ന് ഗവര്‍ണര്‍. 

ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമ്പരാഗത വാദ്യോപകരണങ്ങളില്‍ വൈവിധ്യം തീര്‍ത്ത കലാകാരന്‍മാരെ ചേര്‍ത്തുനിര്‍ത്തി ചിത്രമെടുത്താണ് ഗവര്‍ണര്‍ കൊച്ചിയിലേക്ക് മടങ്ങിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...