സയൻസ് പഠിക്കാം എളുപ്പത്തിൽ; ലാബ് വീട്ടിലൊരുക്കി അധ്യാപകൻ

വിദ്യാര്‍ഥികളെ സയന്‍സ് വിഷയങ്ങള്‍ എളുപ്പത്തില്‍ പഠിപ്പിക്കാന്‍ വീട്ടിലൊരു സയന്‍സ് ലാബുതന്നെ തയാറാക്കിയിരിക്കുകയാണ് കാസര്‍കോട്ടെ ഒരു യു.പി. സ്കൂള്‍ അധ്യാപകന്‍. പാഴ്‌വസ്തുക്കള്‍ കൊണ്ടാണ് പ്രധാനമായും ഇവ നിര്‍മിച്ചിരിക്കുന്നത്. 

കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ബിജുമോഹനനാണ്  വീട്ടില്‍ ഈ സയന്‍സ് ലാബൊരുക്കിയിരിക്കുന്നത്. പയ്യന്നൂര്‍ നെരുവമ്പ്രം യു.പി. സ്കൂള്‍ അധ്യാപകനാണ് ബിജു മോഹനന്‍. പാഠപുസ്തകത്തിനപ്പുറമുള്ള പഠനമാണ് ഈ വീട്ടിലെന്ന് പറയാം. കയറിവരുമ്പോള്‍ തന്നെയുള്ള പൂജാമുറി. 

ഉപയോഗശൂന്യമായ പേപ്പര്‍ കൊണ്ട് നിര്‍മിച്ച നിലവിളക്കുകള്‍, അങ്ങനെ പല പല കാഴ്ചകള്‍. ബിജു മോഹനും ഭാര്യ സിജിയും മകന്‍ ജഹ്നുമെല്ലാം ചേര്‍ന്നാണ് പാഴ്‌വസ്തുക്കള്‍ കൊണ്ട് ഇവയെല്ലാം നിര്‍മിച്ചത്. യുപി സ്കൂളിലെ സയന്‍സ് അധ്യാപകനായതുകൊണ്ടുതന്നെ സയന്‍സ് ലാബലിന് വേണ്ടതെല്ലാം വീട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നതിലും പൂജാമുറി അലങ്കരിക്കുന്നതിലും ഇവര്‍ക്ക് തനതായ ശൈലിയുണ്ട്. പാഴായി കിടക്കുന്നത് എന്ത് തന്നെ ആയാലും അത് പുനരുപയോഗിച്ച് പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് ഈ മൂവര്‍ കുടുംബം.