വയസ് 39;‌ ഒന്നാംറാങ്കുകാരന് ജോലിയില്ല; കാലാവധി കഴിയുന്നു

priju-kerala-psc.jpg.image.845.440
SHARE

പിഎസ്‍സി റാങ്ക് പട്ടികയിൽ ഒന്നാമനായിട്ടും ചിറ്റൂർ കച്ചേരി മേട്ടിൽ എസ്.കെ. പ്രിജുവിന് ജോലിയില്ല,  39 വയസ്സുള്ള പ്രജുവിന് ഇനി ഒരു പരീക്ഷ എഴുതാനും കഴിയില്ല. വിഎച്ച്എസ്ഇ വകുപ്പിൽ ലാബ് അസിസ്റ്റന്റ് 2015 ഫെബ്രുവരിയിൽ എഴുത്ത് പരീക്ഷ നടത്തിയ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് - മെക്കാനിക്കൽ സർവീസിങ് (ആഗ്രോ മെഷിനറി) റാങ്ക് ലിസ്റ്റിലാണ് പ്രിജു ഒന്നാമനായെത്തിയത്.

2017 ജൂണിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 38 പേരാണ് മെയിൽ ലിസ്റ്റിൽ ഇടം പിടിച്ചത്. 3 വർഷം കാലാവധിയുള്ള ഈ റാങ്ക് പട്ടിക 2020 ജൂൺ 28 ന് അവസാനിച്ചു. എന്നാൽ ലോക്ഡൗണിന്റെ സമയത്ത് തീരുന്ന റാങ്ക് പട്ടികകൾ ദീർഘിപ്പിക്കണമെന്ന അപേക്ഷയിലാണ് പ്രജു. ഈ ലിസ്റ്റിൽ ഒട്ടേറെ പേർ പ്രായപരിധികഴിഞ്ഞവരാണ്

പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി കൂട്ടത്തോടെ അവസാനിക്കുന്നതോടെ ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് ആശങ്കയിലായിരിക്കുന്നത്. ഓഗസ്റ്റ് നാലിനാണ് 493 റാങ്ക് പട്ടികകൾക്കു തിരശീല വീഴുന്നത്. പലർക്കും ഇനിയൊരു പരീക്ഷയെഴുതാൻ പ്രായപരിധി അനുവദിക്കുന്നില്ല. സ്വകാര്യ മേഖലയിൽ പോലും ജോലി കിട്ടാത്ത കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിയിരിക്കുകയാണ് ഇവർ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കുമ്പോൾ നൽകിയ വാഗ്ദാനം പലതും പാലിച്ചില്ലെന്നും പല റാങ്ക് ലിസ്റ്റുകളിലും 40 ശതമാനത്തിൽ താഴെ മാത്രമാണ് നിയമനം നടന്നിരിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. റാങ്ക് ലിസ്റ്റ് കാലാവധി ഇനിയും നീട്ടണമെന്നും പരമാവധി നിയമനം നടത്തണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...