മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി മരണം; താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം

തിരുവനന്തപുരത്ത് മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. പ്രഥമശ്രുശൂഷ പോലും നൽകാതെയാണ് എസ്.എ.ടി ആശുപത്രിയിലേക്ക് അയച്ചതെന്ന് കുട്ടിയുടെ അച്ഛൻ രാജേഷ് മനോരമന്യൂസിനോട് പറഞ്ഞു. ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും വിട്ടുനൽകിയില്ലെന്നും രാജേഷ് ആരോപിച്ചു. അതേസമയം, വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. 

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തൊണ്ടയിൽ മിക്സചർ കുടുങ്ങി ഒന്നാംക്ളാസ് വിദ്യാർഥിനിയായ നിവേദിതയുടെ ദാരുണാന്ത്യം. വീട്ടിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിൽ കുട്ടിയെ മിനിട്ടുകൾക്കകം എത്തിച്ചു. പക്ഷെ പ്രമഥ ശ്രുശൂഷ പോലും ലഭിച്ചില്ലെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛൻ രാജേഷിന്റെ ആരോപണം. 

ആംബുലൻസ് വിട്ടുനൽകാനും ആശുപത്രി തയാറായില്ല. പരാതിയുമായി മേലധികാരികളെ സമീപിക്കില്ലെന്ന് പറയുന്ന രാജേഷ്, ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും നടപടി വേണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. അതേസമയം, വീഴ്ച ഉണ്ടായിട്ടില്ലെന്നും 13 മിനിട്ട് മാത്രമാണ് കുട്ടി ആശുപത്രിയിലുണ്ടായിരുന്നതെന്നും