ഇന്ധന വിലവര്‍ധനയ്ക്കെതിരെ സംയുക്ത ട്രേ‍ഡ് യൂണിയനുകളുടെ പ്രതിഷേധം; വാഹനം തടയൽ

സംസ്ഥാന വ്യാപകമായി ഇന്ധന വിലവര്‍ധനയ്ക്കെതിരെ സംയുക്ത ട്രേ‍ഡ് യൂണിയനുകളുടെ പ്രതിഷേധം. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്ത് ജനങ്ങള്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചപ്പോള്‍ കൊച്ചിയില്‍ വഴിയില്‍ അകപ്പെട്ടവര്‍ സമര രീതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. കലൂരില്‍ പതിനഞ്ച് മിനിററായിരുന്നു പ്രതിഷേധമെങ്കിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ബ്ളോക്കില്‍ കിടന്നവരില്‍ ചിലര്‍ സമരത്തോട് വിയോജിച്ചു. ഹൈക്കോര്‍ട്ട് ജംങ്ഷനിലും വാഹനങ്ങള്‍ തടഞ്ഞു. പാളയത്തും സ്ററാച്യുവിലും വാഹനങ്ങള്‍ തടഞ്ഞിട്ടു. എത്തിയവരില്‍ പലരും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു.കോഴിക്കോട് മുതലക്കുളത്തായിരുന്നു പ്രധാന സമരവേദി. ഏറെ നേരം ഗതാഗതം തടസപ്പെട്ടു.