നിരപരാധികള്‍‍ പ്രതിയാക്കപ്പെട്ടോയെന്ന് പരിശോധിക്കും; സംഘം വയനാട്ടില്‍

സംസ്ഥാനത്തെ മരംകൊള്ള അന്വേഷിക്കുന്ന ഉന്നതതല സംഘം വിവാദമായ മുട്ടില്‍ക്കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു. വയനാട് വൈത്തിരിയിലെ പൊലീസ് ട്രെയിനിങ് സെന്ററില്‍ നടത്തിയ യോഗത്തില്‍ കേസുമായി ബന്ധപ്പെട്ട റവന്യു–വനംവകുപ്പ് ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മരംമുറി‍ കേസുകളില്‍ ഭൂവുടമകളായ നിരപരാധികള്‍‍ പ്രതിയാക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എ.ഡി.ജി.പി. വ്യക്തമാക്കി. ആദിവാസികളടക്കം നിരാലംബരായ ആളുകളെ മരംമാഫിയയില്‍ നിന്ന് വേര്‍തിരിച്ചുകാണും. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതായും എസ്. ശ്രീജിത്ത് പറഞ്ഞു.