വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നതെന്ത്?; സുവര്‍ണ വാഗ്ദാനങ്ങളുടെ പട്ടിക കൈമാറി

മനോരമ ന്യൂസ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന സുവര്‍ണ വാഗ്ദാനങ്ങളുടെ പട്ടിക പ്രധാന കക്ഷി നേതാക്കള്‍ക്ക് കൈമാറി . സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍,കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നിവരാണ്  ഗോള്‍ഡന്‍ പ്രോമിസ് പരിപാടിയിലൂടെ ലഭിച്ചവയില്‍ തിരഞ്ഞടുത്ത ആശയങ്ങള്‍ ഏറ്റുവാങ്ങിയത്. മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ സഹകരണത്തോടെയാണ് ഗോള്‍ഡന്‍ പ്രോമിസ് സംഘടിപ്പിച്ചത്.

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നതെന്ത്? പ്രകടന പത്രികക്കപ്പുറമുള്ള പ്രവര്‍ത്തനായുള്ള ആശയങ്ങളാണ് പ്രേക്ഷകര്‍ ഗോള്‍ഡന്‍ പ്രോമിസ് പരിപാടിയിലൂടെ പങ്കുവച്ചത്.  റോഡപകടങ്ങളുടെ എണ്ണം പകുതിയായി കുറക്കും,   ആള്‍ താമസമില്ലാത്ത വീടുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കുറഞ്ഞ വാടകയ്ക്ക് വിതരണം ചെയ്യും, കുറഞ്ഞ ഫീസില്‍ ആര്‍ക്കും ചേരാന്‍ കഴിയുന്ന ജനകീയ ജിമ്മുകള്‍ ആരംഭിക്കും തുടങ്ങി വ്യത്യസ്തമായ പ്രോമിസുകള്‍ പ്രേക്ഷകര്‍ പാര്‍ട്ടികളില്‍ നിന്ന് ആവശ്യപ്പെട്ടു

മുതിര്‍ന്ന പൗരന്‍മാരെ ഡോക്ടര്‍മാര്‍ വീട്ടിലെത്തി ചികില്‍സിക്കുന്ന സംവിധാനം ഉണ്ടാക്കണം, വൃക്ഷങ്ങള്‍ പരിപാലിക്കുന്ന കുട്ടികള്‍ക്ക് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ പ്രേക്ഷകര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധയില്‍പ്പെടുത്തി നേരിട്ടും ഓണ്‍ലൈനിലുമായി ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളില്‍ തിരഞ്ഞെെടുത്തവയാണ് കക്ഷി നേതാക്കള്‍ക്ക് കൈമാറിയത്