തൃണമൂലില്‍ ചേര്‍ന്നതിന് ഭര്‍ത്താവ് വിവാഹമോചനം തേടി; ജയിച്ച് മറുപടി

ബംഗാളില്‍ തൃണമൂലില്‍ ചേര്‍ന്നതിന് ഭര്‍ത്താവ് വിവാഹമോചനത്തിന് നോട്ടീസ് നല്‍കിയ സുജാത മൊണ്ടാലിന് മിന്നും വിജയം. ബിജെപി യുവമോര്‍ച്ച ബംഗാള്‍ ഘടകം പ്രസിഡന്റും ബിഷ്ണുപൂരില്‍ നിന്നുള്ള എംപിയുമായ സൗമിത്ര ഖാന്റെ ഭാര്യയാണ് സുജാത മൊണ്ടാല്‍. മമതയുടെ വിശ്വസ്തന്‍ സുവേന്ദു അധികാരി ബിജെപി വിട്ടതിന് പിന്നാലെയാണ് സുജാത തൃണമൂലില്‍ ചേര്‍ന്നത്. 

ഇപ്പോള്‍ അറംഗബാദ് മണ്ഡലത്തില്‍ നിന്നാണ് സുജാത വിജയിച്ചിരിക്കുന്നത്. മികച്ച ലീഡ് നേടിയാണ് വിവാഹമോചനം തേടിയ ഭര്‍ത്താവിന് മറുപടി നല്‍കിയത്. ബിജെപിയുടെ മധുസൂദന്‍ ബാഗിനെതിരെ 1,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുജാത ലീഡ് ചെയ്യുന്നത്. 

ബംഗാളില്‍ ബിജെപിയുടെ അധികാരമോഹങ്ങള്‍ തല്ലിക്കെടുത്തി മമത ബാനര്‍ജി മൂന്നാംവട്ടവും മുഖ്യമന്ത്രിക്കസേരയിലേക്കെത്തുകയാണ്. 2016–ലേതിനേക്കാള്‍ സീറ്റുമായി ടിഎംസി തൂത്തുവാരിയെങ്കിലും നന്ദിഗ്രാമിലെ . തീപാറുന്ന പോരാട്ടത്തില്‍ മമത സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. 216 സീറ്റിലാണ് ടിഎംസി ലീഡ്. ചെയ്യുന്നത്. ബിജെപി 75 സീറ്റിലും. കോണ്‍ഗ്രസ് ഇടതുസഖ്യത്തിന് ഒരു സീറ്റില്‍പ്പോലും മുന്നേറാന്‍ കഴിഞ്ഞില്ല.