വിഷുവും റംസാനും; പറന്നുയർന്ന് ‘ചിക്കൻ’; വടക്കന്‍ കേരളത്തില്‍ വില 220

വിഷുവും റംസാന്‍ വ്രതവും അടുത്തതോടെ സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നു. വടക്കന്‍ കേരളത്തില്‍ വില ഇരുന്നൂറ്റി ഇരുപതിലെത്തി. മധ്യകേരളത്തിലും വില കൂടുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കോഴി വരവ് കുറഞ്ഞതും ചൂടു കൂടിയതുമാണ് 

വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.ഈസ്റ്ററിന് പിന്നാലെയാണ് ചിക്കന്റെ വില കൂടിയത്. ഒരാഴ്ചയ്ക്കിലെ നാല്‍പത് രൂപയോളം വര്‍ധിച്ചു.കോഴിക്കോട് മാര്‍ക്കറ്റില്‍ ബ്രോയിലറിന്റെ ഒരു കിലോ ഇറച്ചിക്ക് ഇരുന്നൂറ്റി ഇരുപത് രൂപയാണ് വില. പ്രതിഷേധത്തിലാണ്ഉപഭോക്താക്കള്‍.ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കോഴി വരവ് കുറഞ്ഞതും വേനല്‍ കടുത്തതോടെ തൂക്കം കുറയുന്നതും വിലകൂടുന്നതിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇന്ധനവില വര്‍ധനവും തീറ്റക്ക് വില കൂടിയതും 

കാരണമായി ചൂണ്ടിക്കാട്ടുന്നു.വിഷു അടുത്തിരിക്കെ ഇനിയും വില കൂടാനാണ് സാധ്യത. കൃത്രിമമായി വില വര്‍ധിപ്പിക്കുന്നു എന്നും അധികൃതര്‍ ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്.