ന്യായ്: മനോരമ ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

fake-news-out
SHARE

യുഡിഎഫ് പ്രകടനപത്രികയിലെ അഭിമാന വാഗ്ദാനമായ ന്യായ് പദ്ധതിയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എം.പി പറഞ്ഞെന്ന തരത്തിൽ വ്യാജവാര്‍ത്താ പ്രചാരണം. മനോരമ ന്യൂസിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യപ്പെട്ട വാര്‍ത്ത എന്ന മട്ടിലാണ് പ്രചാരണം. ചാനലിന്‍റെ ലോഗോ അടക്കം ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടത്തുന്നത്. ഇത്തരമൊരു കാര്യം കെ.സുധാകരന്‍ പറഞ്ഞതായുള്ള വാർത്ത മനോരമ ന്യൂസ് നല്‍കിയിട്ടില്ല. ഇത്തരമൊരു പ്രസ്താവന സുധാകരന്‍ മനോരമ ന്യൂസിനോട് നടത്തിയിട്ടുമില്ല. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...