പട്ടികയില്‍ പെട്ടവരും പെടാത്തവരും; ഇടതില്‍ ജോസ് കെ.മാണി അപാരത

അപ്പോ എങ്ങനാ സിപിഎം ആണോ ആദ്യം. അതൊരു ജനാധിപത്യ മര്യാദയല്ല. സിപിഐ ആണ് ആദ്യം പ്രഖ്യാപിച്ചത്. അപ്പോള്‍ അവരെ ആദ്യം പറയണം. പക്ഷേ മുന്നണിയില്‍ അവര്‍ക്ക് ഈ പരിഗണനയൊന്നുമില്ലല്ലോ. ഇപ്പോളോ, അതോ പണ്ടോ.പണ്ടേ കുറവാണ്. എങ്കിലും രണ്ടാം പാര്‍ട്ടിയായിരുന്നു. ഇപ്പോ ജോസ് വന്നപ്പോ മൂന്നിലേക്ക് പൊകുവാ അതാ പറഞ്ഞെ അപ്പോ നമ്മള്‍ക്കൂടി അവരെ തേക്കരുത് ശരി കാനം വരട്ടേ

വായിക്കേണ്ട. എല്ലാം ഞങ്ങള്‍ക്കറിയാം. എന്തെങ്കിലും തര്‍ക്കമുണ്ടോ പട്ടികയിലില്ല.  മുന്നണിയിലുണ്ടോ വേറെ ഒരു ചൊല്ലുമില്ലേ ഉണ്ട് ഉണ്ട് .അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് ആ അത് ഇവിടെ ചേരും. സിപിഎം ചങ്ങനാശേരി കൊടുക്കാത്തതിന് നമ്മള് ‍എന്തു ചെയ്തു. പറച്ചില്‍ കേട്ടാല്‍ തോന്നും നമ്മളാ ജോസിനെ അവിടെ കൊണ്ടാക്കിയതെന്ന് കാഞ്ഞിരപ്പള്ളി പോയല്ലോ. വിഷമമുണ്ടോ