മധുര-ബോഡിനായ്ക്കന്നൂർ റയിൽപാത യാഥാര്‍ഥ്യത്തിലേക്ക്; ഇടുക്കിക്ക് പുതുപ്രതീക്ഷ

ഇടുക്കിയുടെ കാര്‍ഷിക മേഖലയ്ക്ക് പുതുപ്രതീക്ഷ നൽകി മധുര ബോഡിനായ്ക്കന്നൂർ റയിൽപാത യാഥാര്‍ഥ്യത്തിലേക്ക്. തമിഴ്നാട് മധുര മുതല്‍ തേനി വരെയുള്ള റയിൽ പാതയുടെ  ജോലികൾ പൂർത്തീകരിച്ചു. ട്രയൽ റണ്ണിന്റെ ഭാഗമായി തേനിയിലെത്തിയ ട്രയിൻ നാട്ടുകാരും ആവേശത്തോടെയാണ് വരവേറ്റത്. തമിഴ്നാടന്‍ കാര്‍ഷികഗ്രാമമായ തേനിയിലേക്കാണ് ട്രയിന്‍ അടുക്കുന്നത്. 

റയില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇടുക്കിയുടെ അതിര്‍ത്തിയായ കുമളിയില്‍ നിന്ന് കീലോമീറ്ററുകള്‍ മാത്രം അകലെയെത്തും ഈ സര്‍വീസ്. ഇതോടെ സുഗന്ധ വജ്ഞനങ്ങളുടെ വില്‍പന സാധ്യതയേറുമെന്നാണ് കര്‍ഷകരുടെയും വ്യാപാരികളഉടെയും പ്രതീക്ഷ.

മധുര മുതല്‍ തേനി വരെയാണ് ട്രയൽ റൺ നടത്തിയ്. 350 കോടി രൂപ മുടക്കിയാണ് 92 കിലോമീറ്റർ ദൂരമുള്ള റയിൽ പാതയുടെ നിർമാണം.