എൽജെഡി ജെഡിഎസ് ലയനം വൈകുന്നതിൽ പ്രതിഷേധം: എൽജെഡിയിൽ കൂട്ടരാജി

എൽജെഡി ജെഡിഎസ് ലയനം വൈകുന്നതിൽ പ്രതിഷേധിച്ച് എൽജെഡിയിൽ കൂട്ടരാജി. സംസ്ഥാന ജനറൽ സെക്രട്ടറി എബ്രഹാം പി.മാത്യുവിന്റെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ നേതാക്കളാണ് ഞായറാഴ്ച എറണാകുളത്ത് ലയന സമ്മേളനം നടത്തുന്നത്.

ലയനം കാത്തിരുന്ന് മടുത്ത നേതാക്കളാണ് ജെഡിഎസിലേക്ക് മടങ്ങുന്നത്. വൈസ് പ്രസിഡന്റ് സി.കെ.ഗോപി, എറണാകുളം വയനാട് മുൻ ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയ നേതൃത്വനിരയാണ് പാർട്ടി വിട്ടത്. വീരേന്ദ്രകുമാർ വിടവാങ്ങിയതോടെ പാർട്ടിയുടെ നിലനിൽപ് തന്നെ ഇല്ലാതായെന്ന് ഇവർ പറയുന്നു. അണികളില്ലാത്ത നേതാക്കൾ മാത്രമുള്ള പാർട്ടിയായി മാറി.

നേതാക്കളുടെ അധികാര മോഹമാണ് ലയനത്തിന് തടസമെന്ന ആരോപണമാണ് മുതിർന്ന നേതാക്കൾ ഉന്നയിക്കുന്നത്.