അദാലത്തിൽ പങ്കെടുക്കാനായില്ല; വേണം സർക്കാറിന്റെ ‘സാന്ത്വന സ്പർശം’

സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശത്തിനായി കാത്തിരിക്കുകയാണ് എറണാകുളം ജില്ലയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ഭൂരിഭാഗം പേരും. 

ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ജില്ലയില്‍ ഈ മാസം 15നും 18നും ഏര്‍പ്പെടുത്തിയ സാന്ത്വന സ്പര്‍ശം അദാലത്തില്‍ പങ്കടെുക്കാന്‍ സാധിക്കാത്തവര്‍ നിരവധിയുണ്ടെന്ന് ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ റിപ്പോര്‍ട്ട് പറയുന്നു. നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനായെങ്കിലും അദാലത്ത് നടത്തണമെന്നാണ് ആവശ്യം. 

ഗായത്രിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞിട്ട് വര്‍ഷം എട്ടായി. ഇന്നും മരുന്ന് കൃത്യമായി കഴിച്ചില്ലെങ്കില്‍ ആരോഗ്യം വഷളാകും. മരുന്നിന് മാത്രം മാസം നാലായിരം രൂപയാണ്  ചെലവ്. കൂടാതെ ആറുമാസം കൂടുമ്പോള്‍ നടത്തുന്ന ചെക്കപ്പുകള്‍ വേറെയും. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സര്‍ക്കാരിന്റെ സാന്ത്വനം പദ്ധതിയിലൂടെ 25,000 രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു രൂപ പോലും ഇവര്‍ക്ക് കിട്ടിയിട്ടില്ല. 

അനാരോഗ്യം മൂലം സാന്ത്വന സ്പര്‍ശം അദാലത്തില്‍ പങ്കടുക്കാന്‍ കഴിയാത്തവര്‍ ഏറെയാണ്. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായെങ്കിലും അദാലത്ത് ഇനിയും നടത്തണമെന്ന ആവശ്യമാണ് ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള ഉന്നയിക്കുന്നത്.

ഗായത്രിയെ പോലെ നൂറ് കണക്കിന് പേരാണ് സര്‍ക്കാരിന്റെ കനിവ് കാത്തിരിക്കുന്നത്.