രാജ്യാന്തരചലച്ചിത്രമേളയില്‍ മലയാളത്തിന്‍റെ തിളക്കം കൂട്ടി 'ഹാസ്യം'; മികച്ചപ്രതികരണം

രാജ്യാന്തരചലച്ചിത്രമേളയില്‍ മലയാളത്തിന്റെ തിളക്കം കൂട്ടി ഹാസ്യം പ്രേക്ഷകര്‍ക്കുമുന്നില്‍. ജയരാജിന്റെ നവരസര പമ്പരയില്‍പ്പെട്ട എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ആദ്യപ്രദര്‍ശനത്തിന്റെ പ്രതികരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ചിത്രം വൈകാതെ മറ്റ് തീയറ്ററുകളിലും എത്തിക്കുമെന്നും ജയരാജ് പറഞ്ഞു.

മൃതദേഹ ഏജന്റിന്റെ ജീവിതമാണ് ഹാസ്യം. ഏതൊരാളുടെയും മരണം പണം സമ്പാദിക്കാനുള്ള വഴിയാണ്. അച്ഛന്റെ മരണത്തിലൂടെ പോലും പണം നേടാന്‍ കാത്തിരിക്കുകയാണ് അയാള്‍. അങ്ങനെ കറുത്തഹാസ്യത്തിന്റെ കരുത്താണ് ഈ സിനിമ. ഹരിശ്രീ അശോകന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നടനും സംവിധായകനും കഥാകാരനുമായ മധുപാല്‍ ചിത്രത്തെ വിലയിരുത്തുന്നു. ചിത്രം ചലച്ചിത്രമേളകള്‍ക്ക് പുറത്തും എത്തിക്കാനുള്ള ശ്രമത്തിലാണ് ജയരാജ് സബിത ജയരാജും ഹാസ്യത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. അക്ഷയ് ഇന്ദിക്കറുടെ സ്ഥല്‍ പുരാണ്‍ , അല്‍യെരാദോ ടെലിമാസിന്റെ ലോണ്‍ലി റോക്ക്, മരിയ ക്ലാര എസ്കോബാറിന്റെ ഡെസ്റ്റെറോ തുടങ്ങിയ ചിത്രങ്ങളും മല്‍സരവിഭാഗത്തില്‍ പ്രേക്ഷക പ്രശംസ നേടി.