കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറയുടെ ജന്മശതാബ്ദി; ദീപ്തസ്മരണയില്‍ സീറോ മലബാര്‍ സഭ

padiyara-centinary-03
SHARE

സിറോ മലബാര്‍ സഭയുടെ ആദ്യ മേജര്‍ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജന്മശതാബ്ദി ഇന്ന്. തീര്‍ഥാടകനായി കടന്നുപോയ കര്‍ദിനാളിന്റെ വ്യക്തിപ്രഭാവവും, പ്രവര്‍ത്തന മേഖലയുടെ വ്യാപ്തിയും, സഭയിലും സമൂഹത്തിലുമുണ്ടാക്കിയ മാറ്റങ്ങള്‍ വലുതായിരുന്നു.

മണിമലയുടെ മണ്ണില്‍നിന്ന് തെളിനീര്‍ചോലപോലെ മനസുകളില്‍നിന്ന് മനസുകളിലേക്ക് ഒഴുകിപ്പരന്ന കര്‍മയോഗി. അതാണ് മാര്‍ ആന്റണി പടിയറ. 1921  ഫെബ്രുവരി പതിനൊന്നിന്് കുരുവിള– അന്നമ്മ ദമ്പതികളുടെ അഞ്ചാമത്തെ സന്താനമായി ജനനം. കേരള കത്തോലിക്കാ സഭാ ചരിത്രത്തില്‍ മറ്റൊരു മെത്രാനും അവകാശപ്പെടാന്‍ സാധിക്കാത്ത തീര്‍ഥയാത്രയുടെ കഥയുണ്ട് മാര്‍ ആന്റണി പടിയറയ്ക്ക്. കേരളത്തിനുവെളിയില്‍ രണ്ട് ലത്തീന്‍ രൂപതകളില്‍ മെത്രാനായി സേവനമനുഷ്ഠിച്ചശേഷമാണ് ചങ്ങനാശേരി അതിരൂപതാധ്യക്ഷനായത്. എറണാകുളം അതിരൂപതയുടെ മെത്രാപ്പൊലീത്തയായപ്പോഴും, സിറോ മലബാര്‍ സഭയെ ആര്‍ക്കി എപ്പിസ്കോപ്പലായി മാര്‍പ്പാപ്പ ഉയര്‍ത്തിയപ്പോള്‍ ആദ്യ മേജര്‍ ആര്‍ച്ചുബിഷപ്പായും കര്‍മനിരതനായി. 

ഭാഷാപ്രാവീണ്യവും, സൗമ്യതയും മാര്‍ ആന്‍റണി പടിയറയെ വന്‍ സുഹൃത് വലയത്തിന് ഉടമയാക്കി.1998 ല്‍‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വലിയ ഇടയന്‍ 2000 മാര്‍ച്ച് ഇരുപത്തിമൂന്നിന് വിടവാങ്ങി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കബറടക്കിയ പിതാവ് സഭയില്‍ ഇന്നും ദീപ്തസ്മരണയായി നിലകൊള്ളുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...