അടുക്കളയിലൊതുങ്ങി പോകുന്ന കൈപ്പുണ്യങ്ങള്‍ക്ക് എന്തുകൊണ്ടും ‘അതെ നല്ലതാ’

Specials-HD-Thumb-Athey-Nallatha
SHARE

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ കരകയറ്റുകയും അത് വഴി വ്യത്യസ്തമായ ഒരു സംരംഭത്തിന് തുടക്കം കുറിക്കുകയും ചെയ്ത് ''അതെ നല്ലതാ''. സ്വന്തം വീടുകളിലെ അടുക്കളകളില്‍ ഒതുങ്ങിപ്പോയ കൈപ്പുണ്യം രുചിപ്രേമികളുടെ ഊണുമേശയിലേക്ക് എത്തിക്കാന്‍ വീട്ടമ്മമാരെ സഹായിക്കുകയാണ്  ''അതെ നല്ലതാ’’ എന്ന സംരംഭം. വ്യത്യസ്തങ്ങളായ അച്ചാറുകളുടെ നിരയാണ് ഇവര്‍ പുറത്തിറക്കുന്നത്. 

രുചികരമായ അച്ചാറുകളുണ്ടാക്കാന്‍ കഴിയുന്ന മധ്യവയസ്കരായ വീട്ടമ്മമാരെ ഒരുമിച്ചു ചേര്‍ക്കുന്നതാണ് ഹാഫിസ്, അക്ഷയ് എന്നീ യുവാക്കള്‍ മുന്‍കൈയെടുത്ത് ആരംഭിച്ച ''അതെ നല്ലതാ'' എന്ന  സംരംഭം. സ്ത്രീ ശാക്തീകരണം മാത്രമല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്, മറിച്ച് കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് അവരെ സഹായിക്കുക കൂടിയാണ്. അമ്മമാര്‍ വീട്ട് ജോലികള്‍ക്ക് ശേഷം കണ്ടെത്തുന്ന സമയം ഉപയോഗപ്പെടുത്തിയാണ് ഈ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നത്. മികച്ച ഗുണനിലവാരമുളള അച്ചാറുകള്‍ നിര്‍മിക്കുന്നതിനുളള ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായാണ് സംഘടിപ്പിക്കുന്നത്. അച്ചാര്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളായ തൊലികളയല്‍,നുറുക്കല്‍ എന്നിവ ഇവരുടെ വിവിധ യൂണിറ്റുകള്‍ക്കായി വീതിച്ചുകൊടുത്തിരിക്കുകയാണ്.

പ്രത്യേകമായി തയ്യാറാക്കിയതാണ് ഇവരുടെ രുചിക്കൂട്ട്. മാംസം, കടല്‍ വിഭവങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൊണ്ടുളള അച്ചാറുകളാണ് നിര്‍മിക്കുന്നത്. 

വീടുകളുടെ അകത്തളങ്ങളില്‍ അടച്ചിടപ്പെടേണ്ടതല്ല വീട്ടമ്മമാരുടെ കൈപ്പുണ്യം എന്ന  ധാരണയുടെ പുറത്താണ് ഈ സംരംഭത്തിന്‍റെ ഉദയം. എറണാകുളം ജില്ലയിലുളള പനങ്ങാട്, തൃപ്പൂണിത്തുറ, കാക്കനാട്, പറവൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള 33 അമ്മമാരാണ് ആദ്യ ഘട്ടമെന്ന നിലയ്ക്ക് ഈ സംരംഭത്തില്‍ അണിചേര്‍ന്നിരിക്കുന്നത്. ആഗോളതലത്തില്‍ ഈ കൂട്ടായ്മ വ്യാപിപ്പിക്കണം എന്നതാണ് ഇവരുടെ ലക്ഷ്യം

MORE IN KERALA
SHOW MORE
Loading...
Loading...