കൈകാട്ടി തടഞ്ഞു; രാഹുലിനെ ബേക്കറിയിൽ കയറ്റി നാട്ടുകാർ; വിഡിയോ

rahul-gandhi-visits-bakery
SHARE

വണ്ടൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായി അരീക്കോടുള്ള ബേക്കറിയില്‍ കയറി രാഹുൽ ഗാന്ധി. രാഹുൽ കടന്നുപോകുന്നതറിഞ്ഞ് ജനക്കൂട്ടം വഴിയിൽ കാത്തുനിന്നിരുന്നു. കൈകാണിച്ച് വണ്ടി നിർത്തി, ഞങ്ങളുടെ ബേക്കറി സന്ദർശിക്കൂ സാർ എന്നു പറഞ്ഞ് രാഹുലിനെ വാഹനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. 

വലിയ ജനക്കൂട്ടം ആവേശത്തോടെ രാഹുലിനെ എതിരേറ്റു. അപ്രതീക്ഷിതമായി തൊട്ടു മുന്നില്‍ എത്തിയ വി.വി.ഐ.പിയ കണ്ട അമ്പരപ്പിലായിരുന്നു കടയിലുള്ളവർ. രാഹുലിന് ഷേക്ക് ഹാന്‍ഡ് നല്‍കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ജനക്കൂട്ടം തിരക്കു കൂട്ടുന്നത് വിഡിയോയിൽ കാണാം.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മറ്റ് പ്രാദേശിക നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു. വിഡിയോ കാണാം:

ഹയർസെക്കൻഡറി സ്‌കൂളിലെ ചുറ്റുമതിൽ, വിവിധ സ്കൂളുകൾക്കുള്ള ബസുകളുടെ താക്കോൽദാനം തുടങ്ങിയ ചടങ്ങുകൾ നിർവഹിച്ച ശേഷമാണ് രാഹുൽ വണ്ടൂരിൽ നിന്നും മടങ്ങിയത്. നാളെ കൽപ്പറ്റയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...