പണിയ വിഭാഗത്തില്‍ നിന്നും ആദ്യത്തെ ഡോക്ടറായി അഞ്ജലി; കയ്യടി

കേരളത്തിലെ ആദിവാസി ജനസമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരാണ് പണിയവിഭാഗം. പണിയ വിഭാഗത്തില്‍ നിന്നും ആദ്യത്തെ ഡോക്ടറാവുകയാണ് വയനാട് പുല്‍പള്ളി സ്വദേശി അഞ്ജലി ഭാസ്കരന്‍. പൂക്കോട് വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അഞ്ജലി ബാച്ചിലര്‍ ഒാഫ് വെറ്റിനറി സയന്‍സ് പൂര്‍ത്തിയാക്കിയത്.

ജീവതാവസ്ഥകള്‍ കൊണ്ട് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരും ചൂഷണം ചെയ്യപ്പെട്ടവരുമാണ് പണിയ വിഭാഗം.

അതു കൊണ്ടാണ് അഞ്ജലിയുടെ നേട്ടത്തിന് ഇത്രയും തിളക്കം.

ഭാഷ പോലും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് എങ്ങനെ തടസമാകുന്നു എന്നത് അഞ്ജലി പറയുന്നത് കേള്‍ക്കു.

അതുവരെ കേട്ടും പറഞ്ഞും പരിചിതമായ ഭാഷയായിരിക്കില്ല സ്കൂളിലെത്തുമ്പോള്‍ കുട്ടികള്‍ കേള്‍ക്കുക.

ഇതെല്ലാം മറികടക്കാന്‍ അഞ്ജലിക്ക് കഴിഞ്ഞു.പൂക്കോട് വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് മികവോടെ ബാച്ചിലര്‍ ഒാഫ് വെറ്റിനറി സയന്‍സ് പൂര്‍ത്തിയാക്കിയത്.ജീവിതാനുഭവങ്ങളാണ് അഞ്ജലിയുടെ കരുത്ത്.

പ്രയാസങ്ങളുണ്ടെങ്കിലും കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിഭ്യാഭ്യാസം നല്‍കമെന്നാണ് രക്ഷിതാക്കളോട് അഞ്ജലിക്ക് പറയാനുള്ളത്.

പുല്‍പള്ളി ചീയമ്പം 73 ല്‍ ഭാസ്കരന്റെയും സരോജിനിയുടെയും മകളാണ് അഞ്ജലി.