സ്വന്തം നാട്ടിലെ ബൂത്തുകൾ ഏറ്റെടുത്ത് നേതാക്കൾ; പാർട്ടി ചലിപ്പിക്കാൻ കോൺഗ്രസ്

സംഘടനസംവിധാനം ശക്തിപ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകമ്മിറ്റികളും കോണ്‍ഗ്രസ് പുനസംഘടിപ്പിച്ചു തുടങ്ങി. ഒാരോ നേതാക്കളും അവരവരുടെ ബൂത്തിന്റ ചുമതലയും ഏറ്റെടുത്തു. കെ.പി.സി.സി പ്രസിഡന്റായി  നിന്ന് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മല്‍സരിക്കാനിറങ്ങുമെന്നും സ്വന്തം ബൂത്തിന്റ ചുമതല ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.  

താഴെത്തട്ടില്‍ സംഘടന സംവിധാനം ശക്തമല്ലാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിന്റ അടിസ്ഥാനത്തിലാണ് എന്‍റ ബൂത്ത് എന്റ അഭിമാനം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാനത്തെ 25041  ബൂത്തുകളും ഒറ്റദിവസം കൊണ്ട് പുനസംഘടിപ്പിക്കാനും പ്രധാന നേതാക്കള്‍ അവരവരുടെ ബൂത്തിന്റ ചുമതല ഏറ്റെടുക്കാനും തീരുമാനിച്ചത്. കോഴിക്കോട്ടെ ചോമ്പാലയിലെ ബൂത്തിന്റ ചുമതല ഏറ്റെടുത്ത് കെ.പി.സി.സി പ്രസിഡന്റ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. മല്‍സരിക്കാനിറങ്ങുമെന്ന പ്രചാരണത്തെക്കുറിച്ച് മുല്ലപ്പള്ളിയുടെ പ്രതികരണം ഇങ്ങനെ 

തിരുവനന്തപുരത്ത്  ജഗതി 92 ാം നമ്പര്‍ ബൂത്തിന്റ ചുമതല യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ഏറ്റെടുത്തു  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി  പുതുപ്പള്ളിയിലെ 126 ാം നമ്പര്‍ അങ്ങാടി ബൂത്തിന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ണാറശാല 51 ാം നമ്പര്‍ ബൂത്തിന്റെയും ചുമതല ഏറ്റെടുക്കും. പുനസംഘടിപ്പിച്ച ബൂത്ത് കമ്മറ്റികളുടെ ലിസ്റ്റ് ശനിയാഴ്ചയ്ക്കകം കെ.പി.സി.സിക്ക് കൈമാറണമെന്നാണ് നിര്‍ദേശം.