കോന്നിയില്‍ സ്ഥാനാർത്ഥിയാരാകണം?; യു.ഡി.എഫില്‍ ചര്‍ച്ച

നിയമസഭാതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ആരുസ്ഥാനാര്‍ഥിയാകണം എന്നതില്‍ യു.ഡി.എഫില്‍ ചര്‍ച്ചതുടങ്ങി. മണ്ഡലം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങാനാണ് സിറ്റിങ് എം.എല്‍.എ. കെ.യു. ജനീഷ്കുറിന്  സി.പി.എം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വം ചോദിച്ചാല്‍ അഭിപ്രായം അപ്പോള്‍ പറയുമെന്ന് അടൂര്‍ പ്രകാശ് എം.പി.യും വ്യക്തമാക്കി.

കോന്നിയില്‍ ഇടതുസ്ഥാനാര്‍ഥി സിറ്റിങ് എം.എല്‍.എ ജനീഷ് കുമാര്‍ എന്നത് ഉറപ്പാണ്. യു.ഡി..എഫില്‍ ആര് എന്ന ചര്‍ച്ചസജീവമാണ്. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി.മോഹന്‍രാജ് കോന്നിയോട് അത്രതാല്‍പര്യം പ്രകടിപ്പിക്കുന്നില്ല. പകരം ആറന്‍മുളയാണ് മനസില്‍. ഉപതിരഞ്ഞെടുപ്പില്‍ അവസാനനിമിഷം സ്ഥാനം നഷ്ടപ്പെട്ട റോബിന്‍ പീറ്റര്‍ തന്നെയാണ് ഇത്തവണയും ചര്‍ച്ചകളില്‍ സജീവം. തദ്ദേശതിരഞ്ഞെടുപ്പില്‍ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് പ്രമാടം ഡിവിഷനില്‍ നിന്ന് റോബിന്‍ പിറ്റര്‍ ജില്ലാ പഞ്ചായത്തിലെയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മണ്ഡ‍ലത്തില്‍ ഏറെസ്വാധിനമുള്ള അടൂര്‍പ്രകാശിന്റെ അഭിപ്രായം നിര്‍ണായകമാണെങ്കിലും നേതൃത്വം ചോദിക്കുന്നമുറയ്ക്കാകാം മറുപടി എന്നനിലപാടിലാണ് എംപി.

ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 2016 നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 23,073 വോട്ട് അധികം ലഭിച്ചസാഹചര്യത്തില്‍ പ്രമുഖരെതന്നെ ഇറക്കാനാകും സാധ്യത.